Quantcast

ഐഎഎസ് തലപ്പത്ത് പരസ്യ ചേരിപ്പോര്; ഗോപാലകൃഷ്ണനും ജയതിലകിനുമെതിരെ എൻ.പ്രശാന്ത്

'മാടമ്പള്ളിയിലെ യഥാർഥ ചിത്ത രോഗി ജയതിലക് തന്നെ' എന്ന് കമന്റിന് മറുപടി

MediaOne Logo

Web Desk

  • Updated:

    2024-11-09 11:53:26.0

Published:

9 Nov 2024 5:41 AM GMT

ഐഎഎസ് തലപ്പത്ത് പരസ്യ ചേരിപ്പോര്;   ഗോപാലകൃഷ്ണനും ജയതിലകിനുമെതിരെ എൻ.പ്രശാന്ത്
X

കോഴിക്കോട്: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് ചേരിപ്പോര് രൂക്ഷം. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോക്ടർ എ. ജയതിലകിനെതിരെ പരസ്യ വിമർശനങ്ങളുമായി എൻ. പ്രശാന്ത് എഐഎസ് രംഗത്ത് വന്നു. ജയതിലകിനെതിരെയുള്ള വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിൽ നടത്തുമെന്നാണ് പ്രശാന്തിൻ്റെ ഫേസ്ബുക്കിലൂടെയുള്ള മുന്നറിയിപ്പ്.

പട്ടികജാതി വർഗ്ഗ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന സമയത്ത് പ്രശാന്ത് കൃത്യമായ ഇടപെടലുകൾ നടത്തിയിരുന്നില്ല എന്ന റിപ്പോർട്ട് ഡോക്ടർ ജയതിലകാണ് സംസ്ഥാന സർക്കാരിന് നൽകിയത്. ഫയലുകൾ കൈമാറിയില്ല ,ജോലിക്ക് ഹാജരാകാതെ വ്യാജ ഹാജർ രേഖപ്പെടുത്തി തുടങ്ങിയ കണ്ടത്തലുകൾ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതാണ് പ്രശാന്ത് ഐഎഎസിനെ ചൊടിപ്പിച്ചത്. തനിക്കെതിരായ റിപ്പോർട്ടുകൾ നൽകിയ ശേഷം അത് മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് ഡോക്ടർ ജയതിലക് ആണെന്നാണ് പ്രശാന്തിന്‍റെ ആരോപണം.

ജയതിലകിന്‍റെ റിപ്പോർട്ടുകൾ എങ്ങനെ ചോരുന്നു എന്ന ഫേസ്ബുക്ക് കമന്‍റിന് മറുപടിയായി പ്രശാന്ത് നൽകുന്നത്, മാടമ്പള്ളിയിലെ യഥാർത്ഥ ചിത്ത രോഗി ജയതിലക് ആണെന്നാണ്.ചില വാർത്തകൾ ഇന്നും പുറത്തുവന്നതോടെ പ്രശാന്ത് വീണ്ടും ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹത് വ്യക്തിയാണ് ജയതിലക് . ഇദ്ദേഹത്തെ കുറിച്ച് പൊതുജനത്തിന് അറിയാൻ അവകാശമുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുമെന്നാണ് പ്രശാന്തിന്റെ മുന്നറിയിപ്പ്. ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പരസ്യമായി ചേരിപ്പോര് സർക്കാരിന് തലവേദനയായിട്ടുണ്ട്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍റെ പേരും ഫോട്ടോയും സഹിതം പോസ്റ്റ് ചെയ്ത പ്രശാന്തിന്‍റെ നടപടിയിൽ സർക്കാർ തലത്തിൽ അതൃപ്തി ഉണ്ടെന്നാണ് സൂചന.



TAGS :

Next Story