Quantcast

പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതം; അറസ്റ്റ് ഉടനെന്ന് വിജയ് സാഖറെ

രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേർ കസ്റ്റഡിയിലുണ്ടെന്ന് വിജയ് സാഖറെ

MediaOne Logo

Web Desk

  • Updated:

    2022-04-17 09:04:48.0

Published:

17 April 2022 7:52 AM GMT

പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതം; അറസ്റ്റ് ഉടനെന്ന് വിജയ് സാഖറെ
X

പാലക്കാട്: പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. ഗൂഢാലോചന നടത്തിയവരെ കണ്ടുപിടിക്കും. സുബൈർ വധക്കേസിൽ രണ്ടു പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാവും. ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആസൂത്രിത അക്രമം തടയൽ ശ്രമകരമാണെന്നും എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു.

രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേർ കസ്റ്റഡിയിലുണ്ടെന്ന് വിജയ് സാഖറെ പറഞ്ഞു. സംശയമുള്ളവരെ ചോദ്യംചെയ്യുന്നു. അതിനായി നാലു ടീം ഉണ്ടാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്നും സാഖറെ പറഞ്ഞു.

ഇനി അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷ ശക്തമാക്കും. രണ്ട് കൊലപാതകങ്ങളും ആസൂത്രിതമാണ്. ആസൂത്രിത അക്രമം തടയൽ ശ്രമകരമാണ്. ഗൂഢാലോചന നടത്തിയവരെ കണ്ടെത്തല്‍ പ്രധാനമാണ്. അവരെയും ഉടന്‍ കണ്ടെത്തുമെന്ന് വിജയ് സാഖറെ പറഞ്ഞു.

സുബൈര്‍ വധക്കേസില്‍ നാലു പേര്‍ കസ്റ്റഡിയില്‍

പാലക്കാട് എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിൽ പൊലീസ് കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആർ.എസ്.എസ് പ്രവർത്തകരായ നാല് പേരാണ് കസ്റ്റഡിയിലുള്ളത്. കാർ വാടകക്ക് എടുത്ത ബിജെപി പ്രവർത്തകനായ രമേശിനെ ഇതുവരെ പിടികൂടാനായില്ല.

കൃത്യമായ ആസൂത്രണത്തിലൂടെയാണ് ആർ.എസ്.എസ് പ്രവർത്തകർ സുബൈറിനെ കൊന്നതെന്നാണ് പൊലീസ് പറയുന്നത്. സംഘ്പരിവാർ പ്രവർത്തകരായ ഷൈജു, ജിനീഷ്, സുദർശൻ, ശ്രീജിത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവർ എസ്.ഡി.പി.ഐ പ്രവർത്തകനായ സക്കീർ ഹുസൈൻ വധശ്രമ കേസിലെ പ്രതികളാണ്. ജാമ്യത്തിലിറങ്ങിയതാണ് പ്രതികള്‍. കൊലപാതകത്തിനായി കാർ വാടക്ക് എടുത്ത രമേശിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മറ്റ് നാലു പ്രതികളെ വഴിയിൽ ഇറക്കിവിട്ട ശേഷം രമേശ് കഞ്ചിക്കോട് വ്യവസായ മേഖലയിൽ കാർ നിർത്തിയിട്ട് ഒളിവിൽ പോവുകയായിരുന്നു.

ശ്രീനിവാസന്‍റേത് പ്രതികാരക്കൊലയെന്ന് എഫ്.ഐ.ആര്‍

പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ വധിച്ചതിന് പ്രതികാരമായാണ് ആർഎസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് എഫ്.ഐ.ആറിലുള്ളത്. പ്രതികളുടെ പേരു വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും എസ്.കെ ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. മൂന്ന് ബൈക്കുകളില്‍ ആറംഗ സംഘമാണ് മേലാമുറിയിലെ ശ്രീനിവാസന്റെ കടയ്ക്ക് മുന്നിലെത്തിയത്.

ഒരു ബൈക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരാള്‍ക്ക് പണയത്തിന് നല്‍കിയതാണെന്നാണ് ഉടമ പൊലീസിന് മൊഴി നല്‍കിയത്. പാലക്കാട് നഗരത്തിൽ തന്നെ ഉള്ളവരാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ശ്രീനിവാസന്റെ കൊലപാതകം അന്വേഷിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്.

TAGS :

Next Story