Quantcast

ദത്ത് വിവാദം; ശിശുദിനത്തിൽ വേറിട്ട പ്രതിഷേധവുമായി അനുപമ

കുട്ടിയെ ഉടൻ തിരിച്ചു നൽകുക,ദത്ത് നടപടിയിൽ ആരോപണ വിധേയരായവരെ നീക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള അനുപമയുടെ സമരം നാലാം ദിവസം പിന്നിടുകയാണ്

MediaOne Logo

Web Desk

  • Published:

    14 Nov 2021 7:59 AM GMT

ദത്ത് വിവാദം; ശിശുദിനത്തിൽ വേറിട്ട പ്രതിഷേധവുമായി അനുപമ
X

കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ശിശുദിനത്തിലും അനുപമയുടെ സമരം. ശിശുദിന റാലി നടക്കുമ്പോൾ പൂച്ചെണ്ടുകളും ബലൂണുകളും ഉയർത്തി വേറിട്ട രീതിയിലാണ് അനുപമ ഇന്ന് പ്രതിഷേധിച്ചത്. ശിശുക്ഷേമസമിതിക്ക് സമീപം നടത്തിവന്ന സമരത്തിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.

കുട്ടിയെ ഉടൻ തിരിച്ചു നൽകുക,ദത്ത് നടപടിയിൽ ആരോപണ വിധേയരായവരെ നീക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള അനുപമയുടെ സമരം നാലാം ദിവസം പിന്നിടുകയാണ്. ശിശുദിന ആഘോഷം നടക്കുന്നതിനാൽ ശിശുക്ഷേമ സമിതി ഓഫീസിന് സമീപം പ്രതിഷേധിക്കാനായിരുന്നു തീരുമാനം,

എന്നാൽ ഓഫീസിന്റെ കവാടത്തിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ചു. ശിശുദിന റാലി നടക്കുമ്പോഴും പ്ലക്കാർഡും തൊട്ടിലുമുയർത്തി. അനുപമ പ്രതിഷേധം തുടർന്നു. സമരം തുടരുമ്പോഴും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു അനുകൂല നടപടിയുമുണ്ടാകുന്നില്ലെന്ന് അനുപമ പറഞ്ഞു. അതേസമയം, നാളെ രേഖകളുമായി ഹാജരാകാൻ അനുപമയ്ക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റി നോട്ടീസ് അയച്ചിട്ടുണ്ട്.



Anupama's agitation on Children's Day demanding release of the baby. Anupama protested today by raising bouquets and balloons during the Children's Day rally.

TAGS :

Next Story