‘നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം’; ‘അമ്മ’യിലെ കൂട്ടരാജിക്ക് പിന്നാലെ പോസ്റ്റുമായി ഡബ്ല്യു.സി.സി
‘നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്’
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ 17 ഭരണസമിതി അംഗങ്ങളും രാജിവെച്ചതിന് പിന്നാലെ സാമൂഹിക മാധ്യമ പോസ്റ്റുമായി ഡബ്ല്യു.സി.സി. ‘പുനരാലോചിക്കാം, പുനർനിർമിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചുനിൽക്കാം. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം’ -എന്നാണ് പോസ്റ്റ്. ഇത് പ്രവർത്തിക്കാനുള്ള ഞങ്ങൾ ആഹ്വാനമാണ് എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
നടന്മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച ‘അമ്മ’യുടെ ഭരണസമിതി പിരിച്ചുവിട്ടത്. സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തുനിന്നും മോഹന്‍ലാല്‍ രാജിവെക്കുകയും ചെയ്തു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
Next Story
Adjust Story Font
16