Quantcast

കൊള്ളപ്പലിശ കമ്പനികളുടെ ചൂഷണത്തിനെതിരെ പൊലീസ് അന്വേഷണം; മീഡിയവണ്‍ ഇംപാക്ട്

മൈക്രോ ഫിനാൻസ് പലിശക്കെണിയിൽ ‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ഇടപെടല്‍

MediaOne Logo

Web Desk

  • Published:

    18 Oct 2023 4:25 AM GMT

k krishnan kutty
X

കെ.കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: മൈക്രോ ഫിനാൻസ് പലിശക്കെണിയിൽ ‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ഇടപെടല്‍. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ മനുഷ്യത്വരഹിതമായ നടപടികളിൽ പൊലീസ് അന്വേഷണത്തിന് നിർദേശം നല്കിയെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി മീഡിയവണിനോട് പറഞ്ഞു.

കൊള്ളപ്പലിശ വാങ്ങിയുള്ള കമ്പനികളുടെ ചൂഷണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. കുടുംബശ്രീയുടെ ലോൺ പ്രയോജനപ്പെടുത്താൻ ആളുകൾ ശ്രമിക്കണം. ജനങ്ങൾക്കിടയിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മീഡിയവണിന്‍റെ മൈക്രോ കുരുക്ക് പരമ്പരയിലാണ് മന്ത്രിയുടെ പ്രതികരണം.

മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ പാലക്കാട് ചിറ്റൂരില്‍ വായ്പകള്‍ നല്‍കുന്നതെന്ന് മീഡിയവണ്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ലോൺ എടുക്കുന്നവർക്ക് ഇത് തിരിച്ചടക്കാൻ സാധിക്കുമോ എന്നത് ഇത്തരം സ്ഥാപനങ്ങൾ പരിശോധിക്കാറില്ല. ഭീമമായ പലിശയും ഈടാക്കും. ആരും ചോദ്യം ചെയ്യില്ലെന്ന ഉറപ്പാണ് ഈ സ്ഥാപനങ്ങൾക്ക് വളമാകുന്നത്.

ആകർഷകമായ വാഗ്ദാനങ്ങളുമായി മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും എത്തുന്ന ഏജന്‍റുകൾ പലിശ ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്തത നൽകില്ല. 30000 രൂപ വായ്പ എടുത്ത ഒരു സംഘത്തിനോട് പലിശയിനത്തിൽ മാത്രം തിരിച്ചടക്കാൻ ആവശ്യപ്പെട്ടത് 15000 രൂപയാണ്. പലിശ മാത്രം 50 ശതമാനം. ഗ്രൂപ്പ് ലയബിലിറ്റി എന്ന പേരിൽ ഒരു സംഘത്തിനാണ് വായ്പ നൽകുക. സംഘത്തിലെ ഒരാൾ പോലും അടവ് മുടക്കിയാൽ മറ്റെല്ലാവരെയും ഇത് ബാധിക്കും.



TAGS :

Next Story