Quantcast

കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസറെ സസ്‌പെൻഡ് ചെയ്തു

ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസറായ ജിഷ മോൾ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അറസ്റ്റിലായത്.

MediaOne Logo

Web Desk

  • Updated:

    2023-03-09 10:40:30.0

Published:

9 March 2023 4:09 PM IST

fake note case agricultur officer suspended
X

ജിഷ മോൾ 

ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസർ എം.ജിഷമോളെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച ജിഷമോളെ അറസ്റ്റ് ചെയ്ത്.

കോൺവെന്റ് സ്‌ക്വയറിലെ ഫെഡറൽ ബാങ്ക് ശാഖയിൽ ഒരു വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ ഏഴ് നോട്ടുകൾ കണ്ട് മാനേജർക്ക് സംശയം തോന്നുകയായിരുന്നു. അന്വേഷണത്തിൽ ജിഷമോളുടെ വീട്ടിലെ ജോലിക്കാരൻ വ്യാപാരിക്ക് നൽകിയ നോട്ടുകളാണ് ഇതെന്ന് കണ്ടെത്തി. തുടർന്ന് ജിഷയുടെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒരു വലിയ കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ജിഷയെന്ന് പൊലീസ് വിവരം ലഭിച്ചിട്ടുണ്ട്. മറ്റു പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല.

TAGS :

Next Story