Quantcast

അതിജീവിതമാർ കാണാമറയത്തിരിക്കുമ്പോൾ സർക്കാരാണോ പരാതിക്കാരനാകേണ്ടത്? എ.കെ ബാലൻ

അതിജീവിതമാർ തന്നെ വീണ്ടും പരാതിയുമായി പൊലീസ് സ്റ്റേഷനിൽ പോകണോ എന്ന നടി പാർവതി തിരുവോത്തിന്റെ മീഡിയവൺ അഭിമുഖത്തിലെ ചോദ്യത്തോടാണ് എ.കെ ബാലന്റെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2024-08-22 07:57:03.0

Published:

22 Aug 2024 7:46 AM GMT

Hema committe report
X

കൊച്ചി: അതിജീവിതമാര്‍ കാണാമറയത്തിരിക്കുമ്പോൾ സര്‍ക്കാരാണോ അവര്‍ക്കുവേണ്ടി പരാതിക്കാരാകേണ്ടതെന്ന് മുന്‍ മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ.ബാലന്‍.

അതിജീവിതമാര്‍ തന്നെ വീണ്ടും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ പോകണോ എന്ന നടി പാര്‍വതി തിരുവോത്തിന്‍റെ മീഡിയവണ്‍ അഭിമുഖത്തിലെ ചോദ്യത്തോടാണ് എ.കെ.ബാലന്‍റെ പ്രതികരണം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വമേധയാ കേസെടുത്താല്‍ നിലനല്‍ക്കില്ലെന്നാണ് മുന്‍ സാംസ്കാരിക മന്ത്രിയുടെ നിലപാട്.

അതിജീവിതമാരുടെയോ കുറ്റവാളികളുടയോ പേര് പുറത്തുവരുന്നത് ഫലത്തില്‍ തങ്ങള്‍ തന്നെ പൊതുമധ്യത്തില്‍ ആക്രമിക്കപ്പെടുന്നതിന് കാരണമാകുമെന്നും പാര്‍വതി മീഡിയവണ്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനോടായിരുന്നു എ.കെ ബാലന്റെ പ്രതികരണം.

ക്രിമിനല്‍ നിയമപ്രകാരം സമൂഹത്തില്‍ നടക്കുന്ന ഏത് കുറ്റകൃത്യത്തിലും ഇരയ്ക്ക് നീതിവാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ സിനിമ മേഖലയിലെ കുറ്റകൃത്യങ്ങളില്‍ സര്‍ക്കാര്‍ സ്വമേധയാ കേസ് എടുക്കണമെന്ന ആവശ്യം ഉയരുമ്പോഴാണ്, മുന്‍ സാംസ്കാരിക മന്ത്രിയുടെ വിചിത്ര വാദം.

Watch Video Report


TAGS :

Next Story