Quantcast

എകെജി സെന്റർ ആക്രമണം: സിസിടിവിയിൽ കണ്ട ചുവന്ന സ്‌കൂട്ടറുകാരൻ അക്രമിയല്ലെന്ന് പൊലീസ്

സ്‌ഫോടക വസ്തുവെറിഞ്ഞ പ്രതിക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോൺവിളികളും പൊലീസ് പരിശോധിക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    3 July 2022 5:57 AM GMT

എകെജി സെന്റർ ആക്രമണം: സിസിടിവിയിൽ കണ്ട ചുവന്ന സ്‌കൂട്ടറുകാരൻ അക്രമിയല്ലെന്ന് പൊലീസ്
X

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ ആക്രമിക്കപ്പെട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാതെ പൊലീസ്. അതിനിടെ സിസിടിവി ദൃശ്യങ്ങളിൽ കണ്ട ചുവന്ന സ്‌കൂട്ടറുകാരൻ അക്രമിയല്ലെന്നാണ് പൊലീസിന്റെ പുതിയ വെളിപ്പെടുത്തൽ. അക്രമം ഉണ്ടാവുന്നതിന് മുമ്പ് രണ്ടു പ്രാവശ്യം ഈ സ്‌കൂട്ടർ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നു.

ഇയാൾ നഗരത്തിൽ തട്ടുകട നടത്തുന്ന ഒരാളാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇയാൾ കടപൂട്ടി വീട്ടിലേക്ക് പോവുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. ഇയാൾ തിരിച്ചുവരുന്നതിന്റെ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഇയാളുടെ വിശദീകരണം തൃപ്തികരമാണെന്നാണ് പൊലീസ് പറയുന്നത്.

സ്‌ഫോടക വസ്തുവെറിഞ്ഞ പ്രതിക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോൺവിളികളും പൊലീസ് പരിശോധിക്കുന്നുണ്ട്. എകെജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ആൾക്ക് അക്രമവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ഇയാൾക്കെതിരെ കലാപാഹ്വാനം അടക്കമുള്ള വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. അന്തിയൂർകോണം സ്വദേശി റിച്ചു സച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്.

TAGS :

Next Story