Quantcast

എ.കെ.ജി സെന്റർ ആക്രമണക്കേസ്: പ്രതി ജിതിന് ജാമ്യം

കഴിഞ്ഞ ജൂൺ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2022-10-21 06:13:00.0

Published:

21 Oct 2022 5:14 AM GMT

എ.കെ.ജി സെന്റർ ആക്രമണക്കേസ്: പ്രതി ജിതിന് ജാമ്യം
X

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി ജിതിന് ജാമ്യമനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് വിജു എബ്രഹാമാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ജിതിൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ ജൂൺ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. സെപ്റ്റംബർ 22ന് ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് രാഷ്ട്രീയത്തെളിവുകളില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെ പ്രതിയാക്കി എന്നാരോപിച്ച് ജിതിൻ ജാമ്യാപേക്ഷ നൽകി. ആരോപണങ്ങളെല്ലാം തെറ്റാണെന്നും താൻ നിരപരാധിയാണെന്നും ജിതിൻ കോടതിയെ അറിയിച്ചിരുന്നു. ജാമ്യാപേക്ഷ കീഴ്‌ക്കോടതിയും തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയും തള്ളിയതിനെ തുടർന്നാണ് ജിതിൻ ഹൈക്കോടതിയെ സമീപിക്കുന്നത്.

നിലവിൽ അന്വേഷണം ഏറെക്കുറെ പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കുകയാണെന്നാണ് കോടതി വിധി. വിധിയുടെ വിശദാംശങ്ങൾ ലഭ്യമല്ല.

TAGS :

Next Story