'അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് വെറുപ്പുളവാക്കുന്നത്'; എഴുത്തുകാരി സൈദ ഹമീദ്
നീതിന്യായ വ്യവസ്ഥ വല്ലാതെ നിരാശരാക്കിയിരിക്കുന്നുവെന്നും സൈദ ഹമീദ് മീഡിയവണിനോട്

ന്യൂഡല്‍ഹി: അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് വെറുപ്പുളവാക്കുന്നതെന്ന് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ സൈദ ഹമീദ്. നീതിന്യായ വ്യവസ്ഥ വല്ലാതെ നിരാശരാക്കിയിരിക്കുന്നു. ഉത്തരവോടെ ഇന്ത്യ മുഴുവൻ ലജ്ജിക്കുന്നവെന്നും സുപ്രിംകോടതി ഇടപെടൽ നോക്കിയ ശേഷം ആവശ്യമെങ്കിൽസമരം നടത്തുമെന്നും സൈദ ഹമീദ് മീഡിയവണിനോട് പറഞ്ഞു.
'ഒരു പെൺകുട്ടിയുടെ മാറിൽ തൊടുന്നതും, അവളുടെ പൈജാമ ചരട് പൊട്ടിക്കുന്നതും എല്ലാം ലൈംഗിക പീഡനമാണ്. ഇതൊരു ഭയങ്കരമായ മാനസികാവസ്ഥയെയാണ് അർത്ഥമാക്കുന്നത്. നീതിന്യായ വ്യവസ്ഥ ജനങ്ങളുടെ വീടാണ്. നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾ വളരെയധികം പ്രതീക്ഷിക്കുന്നു. പക്ഷേ നീതിന്യായ വ്യവസ്ഥ നമ്മെ വല്ലാതെ നിരാശരാക്കിയിരിക്കുന്നു. എല്ലാ ജഡ്ജിമാരും ഒരേ വിഭാഗത്തിൽപ്പെട്ടവരല്ല.മാധ്യമങ്ങളിലൂടെ, തീവ്രമായ ലിംഗവിരുദ്ധ, സ്ത്രീവിരുദ്ധ, പുരുഷാധിപത്യ വിധിന്യായം ലോകത്തിന് മുന്നിൽ കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.ഇത് ആവർത്തിക്കാൻ ആർക്കും ധൈര്യവും മനസ്സും ഉണ്ടാകരുത്. സുപ്രിംകോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. കോടതിയുടെ ഇടപെടല്‍ നോക്കിയശേഷം ആവശ്യമെങ്കില്‍ പ്രതിഷേധം നടത്തും'.. സൈദ ഹമീദ് പറഞ്ഞു.
സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കാണാനാകില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്.ബലാത്സംഗശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചാണ് ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ പരാമര്‍ശം. വിവാദമായതോടെ അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തിരുന്നു.വിധിയെഴുതിയ ജഡ്ജിക്കെതിരെ കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.വിവാദ പരാമര്‍ശങ്ങള്‍ അനാവശ്യമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. കേന്ദ്രത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാറിനും കോടതി നോട്ടീസയച്ചിട്ടുണ്ട്.
Adjust Story Font
16