Quantcast

നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം; ടി.വി പ്രശാന്തന്റെ മൊഴിയെടുത്തു

പെട്രോൾ പമ്പിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം

MediaOne Logo

Web Desk

  • Updated:

    19 Oct 2024 12:52 AM

Published:

18 Oct 2024 1:42 PM

നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം; ടി.വി പ്രശാന്തന്റെ മൊഴിയെടുത്തു
X

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി പ്രശാന്തന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ ടൗൺ സിഐ ആണ് മൊഴിയെടുത്തത്. പെട്രോൾ പമ്പിന് അംഗീകാരം ലഭിക്കാന്‍ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രശാന്തന്റെ ആരോപണം.

പെട്രോൾ പമ്പിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു 91,500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രശാന്തന്‍റെ ആരോപണം. എഡിഎം നവീൻ ബാബുവിന്റെ യാത്രായയപ്പ് ചടങ്ങിൽ ഇക്കാര്യം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൈക്കൂലി വാങ്ങിയെന്നത് ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. സംഭവത്തിൽ ടി.വി പ്രശാന്തനെതിരെ വിജിലൻസ് മേധാവിക്ക് പരാതി ലഭിച്ചിരുന്നു. നവീനെതിരെ അഴിമതി ആരോപണം ഉയർത്തി പ്രശാന്തൻ നൽകിയ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

TAGS :

Next Story