Quantcast

ആലുവ കൊലപാതകം: പ്രതിയെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും

ജനരോഷത്തിന് സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയിലാകും തെളിവെടുപ്പ് നടത്തുക

MediaOne Logo

Web Desk

  • Published:

    3 Aug 2023 12:42 AM GMT

Aluva murder,Aluva murder:  accused may be brought to the scene today and the evidence will be taken,ആലുവ കൊലപാതകം: പ്രതിയെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും
X

ആലുവ: ആലുവയിൽ അഞ്ചു വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലമിനെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. കൊലപാതകം നടന്ന ആലുവ മാർക്കറ്റിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. പ്രതിക്കെതിരെ ജനരോഷത്തിന് സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷ ഒരുക്കിയ ശേഷമാകും തെളിവെടുപ്പ്.

പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം, കുറ്റകൃത്യത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള ചോദ്യം ചെയ്യലാണ് തുടരുന്നത്. പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചശേഷമാകും ബിഹാർ, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജ്ജതമാക്കുക.

TAGS :

Next Story