ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: ഇതരസംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
സാക്ഷികളുടെ രഹസ്യമൊഴിയും ഉടന്‍ രേഖപ്പെടുത്തും
ആലുവ: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകക്കേസില്‍ പ്രതി അസ്ഫാക്ക് ആലത്തിനെതിരായ തെളിവുകള്‍ ശേഖരിക്കാന്‍ ഇതരസംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. രണ്ട് സംഘങ്ങളായി അന്വേഷണ ഉദ്യോഗസ്ഥര്‍ ബിഹാറിലേക്കും ഡല്‍ഹിയിലേക്കും ഇന്നലെ തിരിച്ചു. എസ് ഐ മാരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘമാണ് ഡൽഹിയിലേക്കും ബീഹാറിലേക്കും തിരിച്ചത്.
പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുകയാണ് ഇരു സംഘങ്ങളുടെയും പ്രധാന ലക്ഷ്യം. അസ്ഫാകിന്റെ കുടുംബമുള്ള ബീഹാറിലെ ആരാര്യ ജില്ലയിലെത്തി പ്രതിയുടെ പശ്ചാത്തലം അന്വേഷിക്കും. ഡൽഹിയിലേക്കുള്ള സംഘം ഗാസിപൂരിലെ കേസിനൊപ്പം കൂടുതൽ കുറ്റകൃത്യങ്ങളിൽ പ്രതി ഏർപ്പെട്ടിട്ടുണ്ടോ എന്നും പരിശോദിക്കും.
മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് കുട്ടിയുടെ ചെരിപ്പും വസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയ സര്‍ജനും സ്ഥലത്തെത്തി കഴിഞ്ഞ ദിവസം പരിശോധന നടത്തുകയും ചെയ്ത സാഹചര്യത്തിൽ കുട്ടിയുടെ വീട്ടിലും മൃതദേഹം കണ്ടെത്തിയ സ്ഥലത്തും അസ്ഫാക്കിനെ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തും.
തെളിവെടുപ്പും ഡമ്മി പരിശോധനയും ഇന്നുണ്ടാവാനാണ് സാധ്യത.കുട്ടിയെ കൊലപ്പെടുത്തിയ രീതി വ്യക്തമാവാനാണ് ഡമ്മി പരിശോധന നടത്തുന്നത്. മുൻനിശ്ചയിച്ച ആറ് സാക്ഷികളുടെ രഹസ്യ മൊഴിയും ഇന്ന് രേഖപ്പെടുത്തിയേക്കും.
Adjust Story Font
16