കണ്ണൂരില്‍ ഒരു കോടിയിലേറെ വിലയുള്ള തിമിംഗല ഛർദിയുമായി രണ്ടു പേർ പിടിയില്‍
ബംഗളൂരുവിൽ നിന്നാണ് തിമിംഗല ഛർദി വില്‍പ്പനക്കായി എത്തിച്ചതെന്നാണ് വിവരം
കണ്ണൂർ തളിപ്പറമ്പിൽ ഒരു കോടിയിൽ അധികം വിലവരുന്ന തിമിംഗല ഛർദിയുമായി രണ്ട് പേർ കസ്റ്റഡിയില്‍. മാതമംഗലം കോയിപ്ര സ്വദേശികളായ ഇസ്മായിൽ, റഷീദ് എന്നിവരെയാണ് വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തത്. ബംഗളൂരുവിൽ നിന്നാണ് തിമിംഗല ഛർദി വില്‍പ്പനക്കായി എത്തിച്ചതെന്നാണ് വിവരം.
ആഗോള വിപണിയില്‍ വിലയേറിയ വസ്തുക്കളില്‍ ഒന്നാണ് തിമിഗല ഛര്‍ദിയായ ആംബര്‍ഗ്രിസ്. സുഗന്ധലേപനത്തിനായാണ് ആംബര്‍ഗ്രിസ് ഉപയോഗിക്കുന്നത്. എന്നാല്‍ 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത് കൈവശം വെക്കുന്നതും വില്‍ക്കുന്നതും മൂന്ന് വര്‍ഷം തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
ഈ വര്‍ഷം ജൂലൈയില്‍ 30 കോടി രൂപ വില വരുന്ന തിമിംഗല ഛർദിൽ തൃശൂരില്‍ നിന്നും പിടികൂടിയിരുന്നു. തൃശൂര്‍ ചേറ്റുവയിൽ നിന്നാണ് 18 കിലോ ഭാരം വരുന്ന ആംബര്‍ഗ്രിസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് വനം വിജിലൻസ് കസ്റ്റഡിയിലെടുത്തത്.
Adjust Story Font
16