Quantcast

മാവേലിക്കരയിൽ ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു

റവന്യൂമന്ത്രി കെ രാജൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി

MediaOne Logo

Web Desk

  • Published:

    15 Dec 2023 4:11 PM GMT

മാവേലിക്കരയിൽ ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു
X

മാവേലിക്കര: ആംബുലൻസും പിക്ക് അപ്പ് വാനും ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. ചെറിയനാട് പാലിയത്ത് പ്രശാന്ത് (39) ആണ് മരിച്ചത്. മാവേലിക്കര മിച്ചൽ ജംഗ്ഷനിൽ ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു സംഭവം.

രോഗം ബാധിച്ച പ്രശാന്തിനെ ആലപ്പുഴ മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോകവേ ആയിരുന്നു അപകടം. ഈ സമയം അതുവഴിയെത്തിയ റവന്യൂമന്ത്രി കെ രാജൻ സ്ഥലത്തെത്തി ഫയർഫോഴ്സിനെയും പൊലീസിനേയും വിവരം ധരിപ്പിക്കുകയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തു.

നവകേരള സദസ്സിന്റെ ഹരിപ്പാട് മണ്ഡലത്തിലെ സ്വീകരണത്തിന് ശേഷം മാവേലിക്കരയിലേയ്ക്ക് പോകുന്ന വഴിയായിരുന്നു വാഹനം അപകടത്തിൽപ്പെട്ടത് കണ്ടത്. പൊലീസും ഫയർഫോഴ്സും എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതിന് ശേഷമാണ് റവന്യൂമന്ത്രി മടങ്ങിയത്.

TAGS :

Next Story