മനുഷ്യ- വന്യജീവി സംഘർഷം; നിയമഭേദഗതി വേണമെന്ന് കേരളം, വനംമന്ത്രി നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും
നിയമങ്ങളിൽ കാലോചിതമായ ഭേദഗതി വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
തിരുവനന്തപുരം: മനുഷ്യ- വന്യജീവി സംഘർഷങ്ങൾ തടയാൻ നിയമഭേദഗതി വേണമെന്ന് സർക്കാർ. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നാളെ നിയമഭേദഗതി ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കും. നിയമങ്ങളിൽ കാലോചിതമായ ഭേദഗതി വേണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. പ്രതിപക്ഷം പ്രസ്തുത വിഷയം നിയമസഭയിൽ നേരത്തേ ഉന്നയിച്ചിരുന്നു. അതിനാൽ ഭരണപക്ഷവും പ്രതിപക്ഷവും ഐക്യകണ്ഠേനയാകും പ്രമേയം പാസാക്കുക.
അതേസമയം, മാനന്തവാടിയിലെ ആളെക്കൊല്ലി ആനയുടെ ഡ്രോൺദൃശ്യങ്ങൾ പുറത്തുവന്നു. ബേലൂർ മഗ്നക്കൊപ്പം മറ്റൊരു മോഴയാന കൂടിയുണ്ട്. ആനയെ മയക്കുവെടിവെക്കാനുള്ള ശ്രമം നാളെയും തുടരും. ഇന്നത്തെ ദൗത്യം അവസാനിച്ചു.
Next Story
Adjust Story Font
16