Quantcast

കൊച്ചിയിൽ എയർ ഇന്ത്യാ വിമാനം അടിയന്തരമായി നിലത്തിറക്കി

193 യാത്രക്കാരും പൈലറ്റുമാർ ഉൾപ്പെടെ ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

MediaOne Logo

Web Desk

  • Published:

    29 Jan 2023 6:03 PM GMT

കൊച്ചിയിൽ എയർ ഇന്ത്യാ വിമാനം അടിയന്തരമായി നിലത്തിറക്കി
X

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി. യന്ത്രത്തകരാറിനെ തുടർന്നാണ് ഷാർജാ- നെടുമ്പാശേരി വിമാനം അടിയന്തരമായി ഇറക്കിയത്.

193 യാത്രക്കാരും പൈലറ്റുമാർ ഉൾപ്പെടെ ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് തകരാറുണ്ടായത്. വിമാനം സുരക്ഷിതമായി ഇറക്കേണ്ട സംവിധാനമാണ് ഹൈഡ്രോളിങ് സിസ്റ്റം.

ഇന്ന് എട്ട് മണിയോടെ ഇറങ്ങേണ്ടിയിരുന്ന വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലം ഇറക്കാനാവാതെ 35 മിനിറ്റോളം വൈകിയ സാഹചര്യത്തിൽ നെടുമ്പാശേരിയിലെ എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് വിവരമറിയിച്ചു.

അതേ തുടർന്ന് ആംബുലൻസുകളും പൊലീസ് സന്നാഹവും നെടുമ്പാശേരിയിൽ എത്തിയിരുന്നു. എന്നാൽ 8.35ഓടെ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴുവായത്.

തകരാർ പരിഹരിച്ച ശേഷം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഇനി സർവീസ് നടത്താനാവൂ. അതേസമയം, തകരാർ ഉടൻ പരിഹരിക്കുമെന്നാണ് അധികൃതർ പറയുന്നത്.

TAGS :

Next Story