Quantcast

ഇനി സ്റ്റാൻഡിലേക്ക് ഓ​ടേണ്ട ; ഒ​രൊറ്റ ഫോൺകോളിൽ ഓട്ടോറിക്ഷയടുത്തെത്തും

മെഡിക്കൽ കോളജ് പരിസരത്താണ് പുതിയ സംവിധാനമേർപ്പെടുത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    27 Dec 2023 2:54 AM GMT

ഇനി സ്റ്റാൻഡിലേക്ക് ഓ​ടേണ്ട ; ഒ​രൊറ്റ ഫോൺകോളിൽ ഓട്ടോറിക്ഷയടുത്തെത്തും
X

കോഴിക്കോട്: ഓട്ടോറിക്ഷ പിടിക്കാൻ ഇനി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് സ്റ്റാൻഡ് വരെ നടക്കണ്ട. പുതിയ സംവിധാനമൊരുക്കി ഓട്ടോറിക്ഷ തൊഴിലാളികൾ.

ഓട്ടോ സ്റ്റാൻഡിൽ സ്ഥാപിച്ച പുതിയ ടെലഫോണിലേക്ക് വിളിച്ചാൽ മതി ഓട്ടോറിക്ഷ ഉടൻ എത്തും. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരുമുൾപ്പെടെയുള്ളവർ ഓട്ടോറിക്ഷ പിടിക്കാൻ ഓട്ടോ സ്റ്റാൻഡിലേക്ക് വരണമായിരുന്നു. ഈ സ്ഥിതിക്ക് പുതിയ സംവിധാനത്തോടെ പരിഹരമാകുമെന്നാണ് ഓട്ടോറിക്ഷ ജീവനക്കാർ പറയുന്നത്.

രാത്രിയിൽ തെരുവ് നായകളെ പേടിച്ചാണ് പലരും ഓട്ടോ സ്​റ്റാൻഡിലേക്ക് വരുന്നത്. ഈ ബുദ്ധിമുട്ടിന് പരിഹരമായാണ് മെഡിക്കൽ കോളേജിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഓട്ടോ സ്റ്റാൻഡിൽ ടെലിഫോൺ സ്ഥാപിച്ചത്. 9447 554255 എന്ന ഫോൺ നമ്പർ മെഡിക്കൽ കോളേജ് കാമ്പസിലും വ്യാപാര സ്ഥാപനങ്ങളിലും പതിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഉദ്ഘാടനം സ്റ്റാൻഡിലെ ടെലിഫോണിലേക്ക് വന്ന കാൾ സ്വീകരിച്ച് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ സുദർശൻ ഉദ്ഘാടനം ചെയ്തു.നൂറോളം ഓട്ടോറിക്ഷകളാണ് മെഡിക്കൽ കോളജിലെ സ്റ്റാൻഡിൽ സർവീസ് നടത്തുന്നത്.

TAGS :

Next Story