Quantcast

വൃദ്ധ കൊല്ലപ്പെട്ട സംഭവം; മകളും ചെറുമകളും അറസ്റ്റിൽ

നിർമ്മലയുടെ നിക്ഷേപത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് ചിറയിൻകീഴ് പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-10-25 06:24:27.0

Published:

25 Oct 2024 6:18 AM GMT

murder
X

കൊല്ലപ്പെട്ട നിർമ്മല. പ്രതികളായ മകളും ചെറുമകളും

തിരുവനന്തപുരം: ചിറയിൻകീഴിൽ വൃദ്ധ കൊല്ല​പ്പെട്ട സംഭവത്തിൽ മകളും ചെറുമകളും അറസ്റ്റിൽ. കൊല്ലപ്പെട്ട നിർമ്മലയുടെ മൂത്തമകൾ ശിഖ(55), ശിഖയുടെ മകൾ ഉത്തര(34) എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം 17നാണ് ചിറയിൻകീഴ് സ്വദേശിയായ നിർമ്മലയെ (75) റെയിൽവേ ഗേറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമ്മലയുടെ നിക്ഷേപം തട്ടിയെടുക്കാൻ മകളും ചെറുമകളും ചേർന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നിർമലയുടെ പേരിലുള്ള സ്ഥിരനിക്ഷേപത്തിന്റെ അവകാശികളിൽ മറ്റുമക്കളുടെ പേരുണ്ടായിരുന്നെങ്കിലും ശിഖയുടെ പേരില്ലായിരുന്നു. ഈ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു.

TAGS :

Next Story