Quantcast

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

തിരിച്ചറിയൽ പരേഡുള്ളതിനാൽ പേരു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2022-01-15 07:54:02.0

Published:

15 Jan 2022 7:52 AM GMT

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
X

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായത്. തിരിച്ചറിയൽ പരേഡുള്ളതിനാൽ പേരു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കൃത്യത്തിൽ പങ്കെടുത്ത അഞ്ചുപേരിൽ നാലുപേരും അറസ്റ്റിലായി.

രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലപാതക കാരണമെന്നും കൊലക്ക് പിന്നില്‍ ദീർഘകാല ആസൂത്രണമുണ്ടായിരുന്നു എന്നും പോലീസ് പറഞ്ഞു. നേരത്തെ ഒരു എസ്.ഡി.പി.ഐ പ്രവർത്തകനെ ആക്രമിച്ച വൈരാഗ്യവും കൊലപാതക കാരണമാണെന്ന് പോലീസ് പറഞ്ഞിരുന്നു.

നവംബർ 15നാണ് ആർ.എസ്.എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മമ്പ്രത്തെ ഭാര്യാ വീട്ടിൽ നിന്നും ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു.


TAGS :

Next Story