Quantcast

നെടുമ്പാശ്ശേരിയിൽ വീണ്ടും കാർഗോ വഴി സ്വർണം കടത്താൻ ശ്രമം; 410 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി

നാലാം തവണയാണ് കാര്‍ഗോ വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത്

MediaOne Logo

Web Desk

  • Published:

    26 Jun 2023 2:58 PM GMT

gold smuggle,Another attempt to smuggle gold through cargo at Nedumbassery; Customs seized 410 grams of gold,latest malayalam news,നെടുമ്പാശ്ശേരിയിൽ വീണ്ടും കാർഗോ വഴി സ്വർണം കടത്താൻ ശ്രമം; 410 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി
X

കൊച്ചി: നെടുമ്പാശ്ശേരിയിൽ വീണ്ടും കാർഗോ വഴി സ്വർണം കടത്താൻ ശ്രമം. രണ്ട് കൊറിയറുകളിൽ നിന്നായി 410 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മലപ്പുറം സ്വദേശികളായ ബുഷറ, സജിന എന്നിവരുടെ പേരിലാണ് കൊറിയർ അയച്ചിട്ടുള്ളത്. ബുഷറയുടെ പേരില്‍ 200 ഗ്രാം സ്വര്‍ണമാണ് അലുമിനിയം ഫോയില്‍ റോളിനകത്ത് പൊതിഞ്ഞനിലയില്‍ കണ്ടെത്തിയത്.

പിന്നീട് വീണ്ടും പരിശോധിച്ചപ്പോഴാണ് സജിനയുടെ പേരില്‍ 210 ഗ്രാം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം തുടങ്ങി. നാലാം തവണയാണ് കാര്‍ഗോ വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത്.


TAGS :

Next Story