മീനങ്ങാടിയിൽ വീണ്ടും കടുവയുടെ ആക്രമണം
കൊളഗപ്പാറ ചൂരി മലക്കുന്ന് തുരുത്തുമ്മേൽ മേഴ്‌സിയുടെ 4 ആടുകളെയും,ആവയൽ പുത്തൻപുരയിൽ സുരേന്ദ്രന്റെ 3 ആടുകളെയുമാണ് കടുവ കൊന്നത്
മീനങ്ങാടി: വയനാട് മീനങ്ങാടിയിൽ വീണ്ടും കടുവയുടെ ആക്രമണം.ഇന്ന് പുലർച്ചെ രണ്ടിടങ്ങളിലായി ഏഴ് ആടുകളെ കൊന്നു. കൊളഗപ്പാറ ചൂരി മലക്കുന്ന് തുരുത്തുമ്മേൽ മേഴ്‌സിയുടെ 4 ആടുകളെയും,ആവയൽ പുത്തൻപുരയിൽ സുരേന്ദ്രന്റെ 3 ആടുകളെയുമാണ് കടുവ കൊന്നത്.
മീനങ്ങാടി യൂക്കാലി കവലയിൽ ഇന്നലെ മൂന്ന് ആടുകളെയും കടുവ കൊന്നിരുന്നു. ഇതോടെ ഒരുമാസത്തിനിടെ പ്രദേശത്ത് കടുവയുടെ ആക്രമണത്തിനിരയാകുന്ന ആടുകളുടെ എണ്ണം 21 ആയി. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
Next Story
Adjust Story Font
16