Quantcast

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം

ചിന്നക്കനാൽ ബി എൽ റാവിൽ ഒരു വീട് ഭാഗികമായി തകർത്തു

MediaOne Logo

Web Desk

  • Updated:

    2023-02-03 03:31:06.0

Published:

3 Feb 2023 3:28 AM GMT

wildcat attack,  Idukki, elephent, arikomban,
X

തൊടുപുഴ: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാൽ ബി എൽ റാവിൽ ഒരു വീട് ഭാഗികമായി തകർത്തു. നാട്ടുകാരും വനപാലകരും ചേർന്ന് വീട്ടിൽ ഉണ്ടായിരുന്നവരെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റി. പുലർച്ചെ ഒന്നരയോടെയാണ് ആക്രമണം നടന്നത്. അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീടാണ് അരിക്കൊമ്പൻ ആക്രമിച്ചത്. ആർക്കും പരിക്കുകളില്ല.

കാട്ടാനശല്യത്തിന് പരിപാരം ഉണ്ടാക്കണമെന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാർ പ്രതിഷേധം നടത്തുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം. ബി എൽ റാവിൽ മൂന്നാമത്തെ വീടാണ് കാട്ടാന ആക്രമിക്കുന്നത്. ജനകീയ പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തിൽ വനം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ കാട്ടാനശല്യത്തിന് പരിഹാരം കാണുമെന്ന് അറിയിച്ചിരുന്നു. വയനാട്ടിൽ നിന്നുള്ള ദ്രുതകർമ്മ സേന ഇന്ന് ഇടുക്കിയിലെത്തും. ചിന്നക്കനാലിലും ശാന്തൻപാറയിലും ആയിരിക്കും ദ്രുതകർമ്മ സേന സന്ദർശനം നടത്തുക.

TAGS :

Next Story