Quantcast

ദത്ത് വിവാദത്തിൽ ശിശുവികസന ഡയറക്ടറുടെ റിപ്പോർട്ട് ആരോഗ്യമന്ത്രി പൂഴ്ത്തിയെന്ന് അനുപമ

തുടര്‍ സമര പരിപാടികള്‍ സംയുക്ത സമര സമിതിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അനുപമയും അജിത്തും പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    10 Dec 2021 2:03 PM

Published:

10 Dec 2021 1:07 PM

ദത്ത് വിവാദത്തിൽ ശിശുവികസന ഡയറക്ടറുടെ റിപ്പോർട്ട് ആരോഗ്യമന്ത്രി പൂഴ്ത്തിയെന്ന് അനുപമ
X

തിരുവനന്തപുരം ദത്ത് വിവാദത്തിൽ ശിശുവികസന ഡറയക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന് അനുപമ. മാതാപിതാക്കൾ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നതടക്കമുള്ള

ഗുരുതര ആരോപണങ്ങളും അനുപമ ഉന്നയിച്ചു. കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം അന്വേഷിച്ച വനിതാ-ശിശുവികസന വകുപ്പ് ഡയറ്കടര്‍ അനുപമ ഐഎഎസിന്‍റെ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി മുക്കിയെന്നാണ് അനുപമയുടെ ആരോപണം.

അതേസമയം തന്‍റെ മാതാപിതാക്കള്‍ക്കെതിരായ ആരോപണം അനുപമ ആവര്‍ത്തിച്ചു. തന്നെ മോശക്കാരനായി ചിത്രീകരിച്ചുള്ള വ്യാപക പ്രചാരണം ഉണ്ടായിയെന്നാണ് അജിത്തിന്‍റെ പരാതി. തുടര്‍ സമര പരിപാടികള്‍ സംയുക്ത സമര സമിതിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന ഐക്യദാര്‍ഢ്യ സദസില്‍ അനുപമയും അജിത്തും പറഞ്ഞു.

TAGS :

Next Story