Quantcast

കുഞ്ഞിനെ തിരികെലഭിക്കുംവരെ നിരാഹാരം; അനുപമയുടെ പ്രത്യക്ഷ സമരം ഇന്ന് ആരംഭിക്കും

കേസിൽ പരാതിക്കാരിയായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ ഉൾപ്പെടെയുള്ളവരെ പൊലീസ് ഉടൻ ചോദ്യം ചെയ്യും

MediaOne Logo

Web Desk

  • Updated:

    2021-10-23 02:47:33.0

Published:

23 Oct 2021 1:09 AM GMT

കുഞ്ഞിനെ തിരികെലഭിക്കുംവരെ നിരാഹാരം; അനുപമയുടെ പ്രത്യക്ഷ സമരം ഇന്ന് ആരംഭിക്കും
X

തിരുവനന്തപുരം പേരൂർക്കടയിൽ അമ്മയറിയാതെ നവജാത ശിശുവിനെ ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരിയായ അനുപമ പ്രത്യക്ഷ സമരത്തിലേക്ക്. മകളെ തിരിച്ചുലഭിക്കുന്നതുവരെ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരമിരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അനുപമയും ഭർത്താവും. നിരാഹാസ സമരം ഇന്ന് ആരംഭിക്കും.

കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള പരാതിയിൽ പോലീസിന്റെ ഭാഗത്തുനിന്നടക്കം വീഴ്ച തുടരുന്നുവെന്ന് ആരോപിച്ചാണ് പരാതിക്കാരിയായ അനുപമയും ഭർത്താവ് അജിത്തും സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം തുടങ്ങുന്നത്. അനുപമയുടെ കുട്ടിയെ ഉപേക്ഷിച്ചതായി പറയുന്ന ദിവസം ആൺകുട്ടിയെ ലഭിച്ചതായി ശിശുക്ഷേമ സമിതി പൊലീസിന് മറുപടി നൽകിയിരുന്നു. മറ്റ് വിവരങ്ങൾ ലഭ്യമല്ലായെന്നും വിശദീകരണം നൽകി. ഈ സാഹചര്യത്തിലാണ് ദത്തുനൽകിയതിന്റെ വിശദാംശങ്ങൾ തേടി സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്‌സ് ഏജൻസിക്ക് പൊലീസ് കത്ത് നൽകിയത്. വേഗത്തിൽ മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിൽ പ്രതികളായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ഉൾപ്പെടെയുള്ള ആറുപേരെ രണ്ടുദിവസത്തിനുള്ളിൽ ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകാനാണ് പൊലീസ് ആലോചിക്കുന്നത്. പൊലീസ് അന്വേഷണത്തിനെതിരെ വ്യാപകപരാതി ഉയർന്ന സാഹചര്യത്തിൽ പേരൂർക്കട സിഐയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ മേൽനോട്ട ചുമതല കന്റോൺമെൻറ് അസിസ്റ്റന്റ് കമ്മീഷണർക്ക് നൽകിയിട്ടുണ്ട്.

TAGS :

Next Story