Quantcast

എം.ആർ അജിത് കുമാറിനെ മാറ്റണമെന്നത് അൻവറിന്റെ മാത്രം അഭിപ്രായം; മന്ത്രി ശിവൻകുട്ടി

പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിയമാനുസരണം കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ശിവൻകുട്ടി

MediaOne Logo

Web Desk

  • Updated:

    5 Sep 2024 6:59 AM

Published:

5 Sep 2024 6:58 AM

Sivankutty and PV Anvar
X

പത്തനംതിട്ട: എഡിജിപി എം.ആർ അജിത്കുമാറിനെ മാറ്റിനിർത്തി അന്വേഷണം വേണമെന്നത് പി.വി അൻവറിന്റെ മാത്രം അഭിപ്രായമാണെന്ന് മന്ത്രി വി. ശിവൻകുട്ടി.

'സർക്കാരിന് അത്തരം അഭിപ്രായമില്ല. പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിയമാനുസരണം കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ വാക്ക് ആരും വിശ്വസിക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

'അൻവറിന്‍റെ വെളിപ്പെടുത്തലില്‍ നിയമപരമായ നടപടി എടുത്തു. അൻവർ ആണോ ശരി, ശശി ആണോ ശരി എന്ന ചോദ്യത്തിന് അതൊക്കെ അന്വേഷണത്തിന് ശേഷം തെളിയും, കാത്തിരിക്കൂ എന്ന് അദ്ദേഹം മറുപടി നല്‍കി. ആരൊക്കെ വീട് പണിയുന്നു എന്ന് നോക്കി നടക്കുകയല്ല തന്റെ പണിയെന്നും ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം പി.വി അൻവര്‍ എംഎല്‍എയുടെ ആരോപണങ്ങൾ സിപിഎമ്മിൽ പ്രതിഫലിച്ചു തുടങ്ങി. വിഷയം പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിലെ പ്രധാന അജണ്ടയാണ്. ഓഫീസിനേയും പൊലീസിനേയും മുഖ്യമന്ത്രി കയറൂരി വിട്ടെന്നാണ് വിമർശനം ഉയരുന്നത്. അന്‍വറിന്റെ ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തണമെന്നും കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

Watch Video


TAGS :

Next Story