Quantcast

'കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കുമോ?'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അൻവർ

'പി.വി അൻവർ സ്വർണക്കള്ളക്കടത്തിൻ്റെ ആളാണോ എന്ന് ജനങ്ങൾ വിലയിരുത്തട്ടെ'

MediaOne Logo

Web Desk

  • Updated:

    2024-09-26 12:33:04.0

Published:

26 Sep 2024 11:49 AM GMT

PV Anvar MLA
X

മലപ്പുറം: പാർട്ടി നിർദേശം ലംഘിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പി.വി അൻവർ. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അൻവർ. പിവി അൻവർ സ്വർണക്കള്ളക്കടത്തിൻ്റെ ആളാണോ എന്ന് ജനങ്ങൾ വിലയിരുത്തട്ടെയെന്നും അൻവർ പറഞ്ഞു.

'2021ൽ കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ ആയിരുന്നു മുഖ്യമന്ത്രി. എന്നാൽ ആ സൂര്യൻ ഇപ്പൊൾ കെട്ടുപോയെന്ന് താൻ മുഖ്യമന്ത്രിയോട് പറഞ്ഞു. മുഖ്യമന്ത്രി തന്നെ ചതിച്ചത് എങ്ങനെയാണെന്ന് ജനങ്ങൾ മനസ്സിലാക്കണം.'- അൻവർ പറഞ്ഞു.

'പൊലിസ് അസോസിയേഷൻ സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പ്രസം​ഗത്തിൽ, പൊലീസിലെ പുഴുക്കുത്തുകൾക്ക് എതിരെ കടുത്ത നടപടികൾ എടുക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിന് ശേഷമാണ് താൻ മുഖ്യമന്ത്രിയെ കാണാൻ പോയത്. താൻ പരാതി നേരിട്ട് കൈമാറി, അത് മുഖ്യമന്ത്രി വായിച്ചു. ശേഷം താൻ മനസ് തുറന്നു സംസാരിച്ചു. മുഖ്യമന്ത്രിയെ പിതാവിൻ്റെ സ്ഥാനത്ത് കണ്ടാണ് മനസ്സ് തുറന്നത്. എഡിജിപി അജിത് കുമാറിനെയും, ശശിയെയും സൂക്ഷിക്കണം എന്നും അവർ ചതിക്കുമെന്നും' താൻ പറഞ്ഞു.

'മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി കാട്ടുകള്ളനാണ്. മുഖ്യമന്ത്രിയെ വികൃതമാക്കുന്നത് ശശിയാണ്. ഈ രീതിയിലാണ് പോവുന്നതെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ അവസാനത്തെ മുഖ്യമന്ത്രിയാകും പിണറായി വിജയൻ'- അൻവർ കൂട്ടിച്ചേർത്തു. എല്ലാത്തിലും മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടെന്നും മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് ഭരിക്കാൻ യോഗ്യതയില്ലെന്നും അൻവർ പറഞ്ഞു.

TAGS :

Next Story