റദ്ദാക്കിയ വൈദ്യുതി കരാർ പുനഃസ്ഥാപിക്കുന്നത് സംസ്ഥാനത്തിന് തീരുമാനിക്കാമെന്ന് അപലറ്റ് ട്രൈബ്യൂണൽ
അപലറ്റ് ട്രൈബ്യൂണലിലെ കേസ് കെ.എസ്.ഇ.ബി പിൻവലിക്കും
തിരുവനന്തപുരം: റദ്ദാക്കിയ വൈദ്യുതി കരാർ പുനഃസ്ഥാപിക്കുന്നത് സംസ്ഥാനത്തിന് തീരുമാനിക്കാമെന്ന് അപലറ്റ് ട്രൈബ്യൂണൽ. അപലറ്റ് ട്രൈബ്യൂണലിലെ കേസ് കെ.എസ്.ഇ.ബി പിൻവലിക്കും. കരാർ പുനഃസ്ഥാപിക്കാൻ കെ.എസ്.ഇ.ബി കമീഷന് റിവ്യു പെറ്റീഷൻ സമർപ്പിക്കും.
465 മെഗാ വാട്ടിന്റെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയിരുന്നു. ഇത് പിന്നീട് പുനഃസ്ഥാപിക്കണമെന്ന് മന്ത്രി സഭായോഗം വൈദ്യുതി നിയമം 108-ാം വകുപ്പ് പ്രകാരം തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ കരാർ റദ്ദാക്കിയപ്പോൾ ഇതിനെതിരെ കെ.എസ്.ഇ.ബി അപലേറ്റ് ട്രൈബ്യൂണലിൽ ഹരജി നൽകിയതിനാൽ കരാർ പുനഃസ്ഥാപിക്കാൻ റെഗുലേറ്ററി കമ്മീഷന് കഴിഞ്ഞില്ല.
ഇന്നലെ ഈ കേസ് അപലേറ്റ് ട്രൈബ്യൂണൽ പരിഗണിച്ചപ്പോഴാണ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാമെന്ന് അപലേറ്റ് ട്രൈബ്യൂണൽ വ്യക്തമാക്കിയത്. ഉടൻ തന്നെ മെഗാവാട്ടിന്റെ വൈദ്യുതി കരാർ റെഗുലേറ്ററി കമ്മീഷൻ പുനഃസ്ഥാപിക്കും. 2015ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഈ കരാർ ഒപ്പിട്ടത്. ഇതിന് ശേഷം 2017 മുതൽ മുന്നു കമ്പനികളിൽ നിന്ന് വൈദ്യുതി ലഭിച്ചിരുന്നു അതുകൊണ്ട് തന്നെ പവർക്കട്ട് രഹിത സംസ്ഥാനമെന്ന ഖ്യാതി സംസ്ഥാനത്തിന് നേടാനും കഴിഞ്ഞിരുന്നു.
Adjust Story Font
16