Quantcast

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: നെഹ്‌റു ട്രോഫി കമ്മിറ്റി, ലീഗും കോൺഗ്രസും ബഹിഷ്കരിക്കും

ശ്രീറാം ചുമതലയേറ്റശേഷം നടക്കുന്ന വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ഉൾപ്പെടുന്ന ആദ്യ യോഗമാണിത്. കമ്മിറ്റിയുടെ ചെയർമാൻ ജില്ലാ കലക്ടറാണ്

MediaOne Logo

Web Desk

  • Updated:

    2022-07-28 16:36:28.0

Published:

28 July 2022 4:29 PM GMT

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: നെഹ്‌റു ട്രോഫി കമ്മിറ്റി, ലീഗും കോൺഗ്രസും ബഹിഷ്കരിക്കും
X

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി യോഗം കോൺഗ്രസും മുസ്‌ലിം ലീഗും ബഹിഷ്കരിക്കും. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയതിൽ പ്രതിഷേധിച്ചാണ് ബോട്ട് റേസ് കമ്മിറ്റി നിന്നും മുസ് ലിം ലീഗും കോൺഗ്രസും ബഹിഷ്കരിക്കുന്നത്.

നാളെ വൈകീട്ട് നാലിന് ആലപ്പുഴ കലക്ട്രേറ്റിലാണ് യോഗം. ശ്രീറാം ചുമതലയേറ്റശേഷം നടക്കുന്ന വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ഉൾപ്പെടുന്ന ആദ്യ യോഗമാണിത്. കമ്മിറ്റിയുടെ ചെയർമാൻ കൂടിയാണ് ജില്ലാ കലക്ടർ.

ശക്തമായ പ്രതിഷേധത്തിനിടെയാണ് ശ്രീറാം ആലപ്പുഴ കലക്ടറായി ചുമതലയേൽക്കുന്നത്. ഐഎഎസ് തലത്തിൽ നടന്ന അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത്.സർക്കാർ നടപടി നിയമവാഴ്ചയോടുള്ള ധിക്കാരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ആരോപിച്ചു. ശ്രീറാമിനെ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും സംഘടന ആവശ്യപ്പെട്ടു.

2019 ലാണ് കെ.എം ബഷീറിനെ മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയത്. സർക്കാർ നടപടി നിയമവാഴ്ചയോടുള്ള ധിക്കാരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ആരോപിച്ചു.

TAGS :

Next Story