വെങ്കിട്ടരാമന്റെ നിയമനം: അതൃപ്തി അറിയിച്ച് ഭക്ഷ്യ മന്ത്രിയും മുഖ്യമന്ത്രിയും
ഇന്നലെ അതൃപ്തി അറിയിച്ച് മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് ജനറൽ മാനേജറായി നിയമിച്ചതിനെതിരെ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ. മന്ത്രിസഭാ യോഗത്തിലാണ് മന്ത്രി അതൃപ്തി അറിയിച്ചത്. താനറിയാതെയാണ് നിയമനമെന്ന് മന്ത്രി പറഞ്ഞു. ഇന്നലെ അതൃപ്തി അറിയിച്ച് മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
എന്നാൽ, ഭക്ഷ്യമന്ത്രിയുടെ കത്ത് വാർത്തയായത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർക്ക് അഭിപ്രായം പറയാം, കത്ത് നൽകാം. എന്നാൽ മാധ്യമങ്ങളിൽ വാർത്തയായത് ശരിയായില്ലെന്നും മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തിൽ വ്യക്തമാക്കി.
കനത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്തുനിന്ന് മാറ്റി സിവിൽ സപ്ലൈസ് മാനേജറായി നിയമിച്ചത്.
മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാമിനെ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ കലക്ടർ സ്ഥാനത്ത് നിയമിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ കക്ഷികളടക്കം വിമർശനമുന്നയിച്ചത്. പത്രപ്രവർത്തക യൂണിയനടക്കം വിവിധ സംഘടനകളും സർക്കാരിനെ എതിർപ്പറിയിച്ചിരുന്നു.
Adjust Story Font
16