Quantcast

നെഞ്ചുലയുന്ന ഓര്‍മകള്‍ മാത്രം ബാക്കി; ലോറിയില്‍ നിന്ന് അര്‍ജുന്‍റെ ഫോണും മകന്‍റെ കളിപ്പാട്ടവും കണ്ടെത്തി

ചതഞ്ഞരഞ്ഞുപോയ ലോറിക്കുള്ളില്‍ പോറലേല്‍ക്കാതെ ബാക്കിയായ ഓര്‍മകള്‍

MediaOne Logo

Web Desk

  • Updated:

    2024-09-26 08:29:39.0

Published:

26 Sept 2024 12:07 PM IST

Arjuns mobile phone
X

അങ്കോല: അങ്കോല: ഗംഗാവലിയുടെ കുത്തൊഴുക്കിന് പോലും കവരാൻ കഴിയാത്ത ഓർമ്മകൾ ബാക്കിയാക്കിയാണ് അർജുൻ യാത്രയായത്. ആരെയും കണ്ണീരണിയിക്കുന്നതായിരുന്നു അർജുന്‍റെ ലോറി പരിശോധിച്ചപ്പോൾ കണ്ട കാഴ്ചകൾ.

രണ്ട് ഫോണുകള്‍, വസ്ത്രങ്ങളടങ്ങിയ ബാഗ്, വാച്ച്, പിന്നെ ഒരു കുഞ്ഞു ലോറിയും. ജീവനെടുത്ത മഹാമലയ്ക്കും ഗംഗാവലിപ്പുഴയിലെ ഭീകര ഒഴുക്കും വിഴുങ്ങാന്‍ കഴിയാത്ത അവശേഷിപ്പുകള്‍... ചതഞ്ഞരഞ്ഞുപോയ ലോറിക്കുള്ളില്‍ പോറലേല്‍ക്കാതെ ബാക്കിയായ ഓര്‍മകള്‍.... വീട്ടിലേക്കുള്ള വഴിയില്‍ നേരത്തെ മടങ്ങേണ്ടി വന്നൊരു ഹതഭാഗ്യനായ യുവാവിന്‍റെ മോഹങ്ങളും സ്വപ്നങ്ങളും...ദീര്‍ഘദൂര യാത്രകളിലും ഹോട്ടലുകളെ അധികം ആശ്രയിക്കാറില്ല അര്‍ജുന്‍.



പറ്റുന്ന ഇടങ്ങളിലിറങ്ങി സ്വന്തമായി പാചകം ചെയ്യും. അതിനുപയോഗിച്ചിരുന്ന പാത്രങ്ങളും കേടൊന്നും കൂടാതെ ക്യാബിനില്‍ നിന്ന് കിട്ടി. പിന്നെയാ കുഞ്ഞു ലോറിയാണ്.. യാത്രയ്ക്കിടെ എപ്പോഴോ മകന് വേണ്ടി മേടിച്ചതാണ്. ഒപ്പം കളിച്ചും കണ്ടും കൊതിതീരാതെ ഇറങ്ങിപ്പോരുമ്പോ അവന്‍ കാണാതെ ആ ലോറിയും കൂടെയെടുക്കും അര്‍ജുന്‍. ക്യാബിനില്‍ എപ്പോഴും കാണുന്നൊരിടത്ത് വെയ്ക്കും. ദിവസങ്ങള്‍ കഴിഞ്ഞ് അച്ഛന്‍ തിരിച്ചു വരുമ്പോള്‍ അവന് ഇരട്ടി സന്തോഷം.. ഇത്തവണ പക്ഷെ അവന്‍റെ കുഞ്ഞു ലോറി മാത്രം വീട്ടിലെത്തും..

കളിപ്പാട്ടം കണ്ട സന്തോഷത്തില്‍ അവന്‍ അച്ഛനെ തിരക്കുമായിരിക്കും. മറുപടി പറയാന്‍ വാക്കുകളില്ലാതെ ആ കുടുംബം കഷ്ടപ്പെടും. വേദനകള്‍ക്കും നഷ്ടങ്ങള്‍ക്കും മുകളില്‍ മറവിയുടെ മണ്ണടിഞ്ഞു മൂടട്ടെയെന്ന് നമുക്ക് പ്രതീക്ഷിക്കാം.


TAGS :

Next Story