Quantcast

പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ചതിന്റെ പേരിൽ അറസ്റ്റ്: ഭയപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചാല്‍ ഭയപ്പെടില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

"റാഞ്ചി സംഭവത്തിൽ നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണം നടത്തി കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും ശിക്ഷിക്കണം"

MediaOne Logo

ijas

  • Updated:

    2022-06-11 14:02:17.0

Published:

11 Jun 2022 12:32 PM GMT

പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ചതിന്റെ പേരിൽ അറസ്റ്റ്: ഭയപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചാല്‍ ഭയപ്പെടില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
X

കോഴിക്കോട്: പ്രവാചക നിന്ദക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ വെൽഫെയർ പാർട്ടി ദേശീയ നേതാവ് ജാവേദ് മുഹമ്മദിനെ അറസ്റ്റ് ചെയ്ത യു.പി പൊലീസ് നടപടിയില്‍ പ്രതിഷേധവുമായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹീം. അലഹബാദിലും യു.പിയിലെ മറ്റിടങ്ങളിലും ഭീകരമായ പൊലീസ് വേട്ടയാണ് നടന്നു കൊണ്ടിരിക്കുന്നത്. റാഞ്ചിയിലെ പ്രതിഷേധങ്ങളെ പൊലീസ് ചോരയിൽ മുക്കിയാണ് നേരിട്ടത്. റാഞ്ചി സംഭവത്തിൽ നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണം നടത്തി കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും ശിക്ഷിക്കണമെന്ന് ഷംസീര്‍ ഇബ്രാഹീം പറഞ്ഞു. കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവർക്ക് നഷ്ടപരിഹാരം നൽകാൻ ഝാർഖണ്ഡ് സർക്കാർ തയ്യാറാവണമെന്നും അറസ്റ്റിലും ഡിറ്റൻഷനിലും ഉള്ള മുഴുവൻ പേരെയും നിരുപാധികം വിട്ടയക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബുള്ളറ്റുകൾ ഷൂട്ട് ചെയ്ത്, അറസ്റ്റും ഡിറ്റൻഷനും നടത്തി, ബുൾഡോസർ നിരത്തിലിറക്കി, സി.എ.എ വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത ഫ്രറ്റേണിറ്റിയുടെയും എസ്.ഐ.ഒവിന്‍റെയും മറ്റു സംഘടനകളുടെയും നേതാക്കളുടെ പേരുകൾ മനഃപൂർവം ക്വോട്ട് ചെയ്ത് അവരെ കുഴപ്പക്കാരാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടത്തി ഭയപ്പെടുത്താനാണ് പൊലീസ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും അതില്‍ ഭയപ്പെടില്ലെന്നും ഷംസീര്‍ ഇബ്രാഹീം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഷംസീര്‍ ഇബ്രാഹീമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ പിതാവ് വെൽഫെയർ പാർട്ടിയുടെ ദേശീയ കമ്മിറ്റി അംഗം ജാവേദ് മുഹമ്മദ് സാഹിബിന്‍റെ അറസ്റ്റ് ഒടുവിൽ രേഖപ്പെടുത്തിയിരിക്കുകയാണ്. അലഹബാദിലും യു.പിയിലെ മറ്റിടങ്ങളിലും ഭീകരമായ പൊലീസ് വേട്ടയാണ് നടന്നു കൊണ്ടിരിക്കുന്നത്. ഝാർഖണ്ഡിലെ റാഞ്ചിയിലെ പ്രതിഷേധങ്ങളെ പൊലീസ് ചോരയിൽ മുക്കിയാണ് നേരിട്ടത്. റാഞ്ചി സംഭവത്തിൽ നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണം നടത്തി കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും ശിക്ഷിക്കണം. കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവർക്ക് നഷ്ടപരിഹാരം നൽകാൻ ഝാർഖണ്ഡ് സർക്കാർ തയ്യാറാവണം. അറസ്റ്റിലും ഡിറ്റൻഷനിലും ഉള്ള മുഴുവൻ പേരെയും നിരുപാധികം വിട്ടയക്കണം.

ബുള്ളറ്റുകൾ ഷൂട്ട് ചെയ്ത്, അറസ്റ്റും ഡിറ്റൻഷനും നടത്തി, ബുൾഡോസർ നിരത്തിലിറക്കി, സി എ എ വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത ഫ്രറ്റേണിറ്റിയുടെയും എസ് ഐ ഒ വിൻ്റെയും മറ്റു സംഘടനകളുടെയും നേതാക്കളുടെ പേരുകൾ മനഃപൂർവം ക്വോട്ട് ചെയ്ത് അവരെ കുഴപ്പക്കാരാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടത്തി ഭയപ്പെടുത്താനാണ് പൊലീസ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഭയപ്പെടില്ല. അഫ്രീൻ ഫാത്തിമയ്ക്കും ജാവേദ് മുഹമ്മദ് സാഹിബിനും അവരുടെ കുടുംബത്തിനും ഞങ്ങളുടെ ഐക്യദാർഢ്യം. രക്തസാക്ഷികൾക്ക് ആലിംഗനങ്ങൾ. പ്രക്ഷോഭകർക്ക് അഭിവാദ്യങ്ങൾ.

TAGS :

Next Story