Quantcast

കലോത്സവം; ഒപ്പനയും നാടോടിനൃത്തവും ഇന്ന് വേദിയില്‍

ഹയർ സെക്കണ്ടറി വിഭാഗം നാടകവും ഇന്നാണ്

MediaOne Logo

Web Desk

  • Updated:

    4 Jan 2023 4:30 AM

Published:

4 Jan 2023 2:32 AM

കലോത്സവം; ഒപ്പനയും നാടോടിനൃത്തവും ഇന്ന് വേദിയില്‍
X

കോഴിക്കോട്: 61-ാമത് കേരള സ്കൂൾ കലോത്സവത്തിൻ്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനമായ ഒപ്പനയും നാടോടി നൃത്തവും ഒന്നാം വേദിയിൽ നടക്കും. ഹയർ സെക്കണ്ടറി വിഭാഗം നാടകവും ഇന്നാണ്.

മത്സരത്തിൽ 227 പോയിന്‍റുമായി കണ്ണൂർ ജില്ലയാണ് മുന്നിൽ.221 പോയിൻ്റുമായി കോഴിക്കോടാണ് തൊട്ടു പിന്നിൽ .ഇഞ്ചോടിഞ്ച് പോരാട്ടവുമായി കൊല്ലം മൂന്നാം സ്ഥാനത്തും പാലക്കാട് നാലാം സ്ഥാനത്തുമാണ്. ഇന്നലെ പതിനൊന്നരയ്ക്ക് ശേഷമാണ് ഒന്നാം വേദിയിലെ മത്സരങ്ങൾ സമാപിച്ചത്. ഇന്നുമുതൽ മത്സരങ്ങൾ വൈകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി . ശിവൻകുട്ടി അറിയിച്ചു. മൂന്നാം വിളിയിലും മത്സരാർഥി എത്തിയില്ലെങ്കിൽ പങ്കാളിത്തം റദ്ദാക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.



TAGS :

Next Story