Quantcast

'വീട്ടിലും പാർട്ടിയിലും അറിയിച്ചിട്ടുണ്ട്, വിവാഹം ഉടനെയില്ല' - ആര്യ രാജേന്ദ്രൻ

'വീട്ടിലും പാർട്ടിയിലും അറിയിച്ചിട്ടുണ്ടെന്നും വിവാഹം ഉടനെയില്ലെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-02-16 07:31:12.0

Published:

16 Feb 2022 7:19 AM GMT

വീട്ടിലും പാർട്ടിയിലും അറിയിച്ചിട്ടുണ്ട്, വിവാഹം ഉടനെയില്ല - ആര്യ രാജേന്ദ്രൻ
X

സച്ചിൻ ദേവുമായുള്ള വിവാഹ വാർത്തയിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. വിഷയം 'വീട്ടിലും പാർട്ടിയിലും അറിയിച്ചിട്ടുണ്ടെന്നും വിവാഹം ഉടനെയില്ലെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.ഒരേ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നത് കൊണ്ട് രണ്ടുപേർക്കും തമ്മിൽ മനസ്സിലാക്കാൻ സാധിക്കുന്നമെന്ന വിശ്വാസമുണ്ട്.അത് അടിസ്ഥാനപരമായി ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് വിശ്വസിക്കുന്നത്. എസ്.എഫ്.ഐ കാലം മുതൽ നല്ല സൗഹൃദമാണ് സച്ചിനുമായി. വിദ്യാഭ്യാസം പോലുള്ള വ്യക്തിപരമായ കാര്യങ്ങൾ ഉള്ളതിനാൽ നിലവിൽ ഉടനെ വിവാഹത്തിലേക്ക് കടക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ആര്യ കൂട്ടിച്ചേർത്തു.

ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്‌ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്.ഇരുപത്തി ഏഴാം വയസിലാണ് അദ്ദേഹം നിയമസഭയിലേക്ക് എത്തുന്നത്. സംസ്ഥാനം തന്നെ ശ്രദ്ധിച്ച മത്സരത്തിൽ ബാലുശ്ശേരിയിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയും സിനിമ താരവുമായി ധർമ്മജൻ ബോൾഗാട്ടിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

20372 വോട്ടുകളാണ് സച്ചിൻ ദേവിന് ലഭിച്ചത്. കഴിഞ്ഞതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി പുരുഷൻ കടലുണ്ടിക്ക് ലഭിതിനേക്കാൾ ഏഴായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിച്ചു. കോഴിക്കോട് നഗരത്തിനടുത്തുള്ള നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻ. ഇടത് സ്ഥാനാർത്ഥി നിരയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനായിരുന്നു. 2020ലെ കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുടവൻമുകൾ വാർഡിൽ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചാണ് ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോർപ്പറേഷന്‍ മേയറായത്. 21-ാം വയസിലായിരുന്നു മേയറായി ആര്യ അധികാരമേറ്റത്.


TAGS :

Next Story