ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് വാക്‌സിൻ മാറിനൽകിയ നഴ്‌സിനെ സസ്‌പെൻഡ് ചെയ്തു
ഇന്നലെയാണ് ആര്യനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 15-ാം വയസ്സിലെ പ്രതിരോധ കുത്തിവെപ്പിനെത്തിയ രണ്ട് പെൺകുട്ടികൾക്ക് കോവിഷീൽഡ് വാക്‌സിൻ നൽകിയത്.
തിരുവനന്തപുരം ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കോവിഷീൽഡ് വാക്‌സിൻ നൽകിയ സംഭവത്തിൽ നഴ്‌സിനെ സസ്‌പെൻഡ് ചെയ്തു. കുറ്റാരോപിതയായ ജെപിഎച്ച്എൻ ഗ്രൈഡ് 2 നഴ്‌സിനെയാണ് സസ്‌പെൻഡ് ചെയ്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
ഇന്നലെയാണ് ആര്യനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 15-ാം വയസ്സിലെ പ്രതിരോധ കുത്തിവെപ്പിനെത്തിയ രണ്ട് പെൺകുട്ടികൾക്ക് കോവിഷീൽഡ് വാക്‌സിൻ നൽകിയത്. ജീവനക്കാർക്ക് അബദ്ധം പറ്റിയെന്നാണ് ആക്ഷേപം. രക്ഷിതാക്കൾ പരാതി നൽകുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയത്.
കോവിഡ് വാക്‌സിനെടുക്കുന്നിടത്ത് കുട്ടികളെത്തിയപ്പോൾ സംഭവിച്ചതാണെന്നാണ് ജീവനക്കാരുടെ വിശദീകരണം. പ്രായവും മേൽവിലാസവും പരിശോധിച്ച് മാത്രം നൽകേണ്ട കുത്തിവെപ്പിൽ അബദ്ധം സംഭവിച്ചത് നടപടിക്രമങ്ങളിലെ വീഴ്ചയാണെന്നാണ് കണ്ടെത്തൽ.
Next Story
Adjust Story Font
16