സമരം കടുപ്പിച്ച് ആശമാർ; സമരത്തിന്റെ അൻപതാം നാൾ മുടി മുറിച്ച് പ്രതിഷേധിക്കും
ഓണറേറിയവും ഇൻസെന്റീവും നൽകാത്തത് സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് സമരസമിതി

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശമാർ നടത്തിവരുന്ന സമരം കൂടുതൽ കടുപ്പിക്കുന്നു. സമരത്തിന്റെ അൻപതാം നാൾ ആശമാർ മുടി മുറിച്ച് പ്രതിഷേധിക്കും. സമരം ചെയ്തതിന്റെ പേരിൽ ഓണറേറിയവും ഇൻസെന്റീവും നൽകാത്തത് സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് സമരസമിതി പ്രതികരിച്ചു.
സെക്രട്ടറിയേറ്റ് പടിക്കൽ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി ആശമാർ സമരമുഖത്താണ്. രണ്ടാംഘട്ട ചർച്ചയ്ക്ക് ശേഷം സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു അറിയിപ്പും ഉണ്ടായില്ലെന്ന് സമരക്കാർ പറഞ്ഞു.
പലയിടങ്ങളിലും ഫെബ്രുവരി മാസത്തെ ഓണറേറിയവും ഇൻസെന്റീവ് നൽകാത്തത് സർക്കാരിന്റെ പ്രതികാര നടപടിയാണെന്നും ആശമാർ പറഞ്ഞു. സമരത്തിൽ പങ്കെടുത്തവരെ തിരഞ്ഞുപിടിച്ച് സർക്കാർ ദ്രോഹിക്കുന്നു. എന്തൊക്കെ സംഭവിച്ചാലും ആവശ്യങ്ങൾ നേടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ല എന്നുള്ള നിലപാടിൽ തന്നെയാണ് ആശമാർ.
Next Story
Adjust Story Font
16