Quantcast

'കോളജുകളെയും കുട്ടികളെയും കരിനിഴലില്‍ നിര്‍ത്തരുത്, തെളിവ് എവിടെ?' സിപിഎമ്മിനോട് അഷ്റഫലി

"ഏതെങ്കിലും സംഘടനയെ തീവ്രവാദ, വർഗീയ സംഘടനയാക്കാനും അതിലൂടെ രാഷ്ട്രീയ നേട്ടവുമാണ് ലക്ഷ്യമെങ്കിൽ കേരളം സിപിഎമ്മിന്‍റെ രാഷ്ട്രീയ പാപ്പരത്തം തിരിച്ചറിയും"

MediaOne Logo

Web Desk

  • Published:

    18 Sep 2021 9:09 AM GMT

കോളജുകളെയും കുട്ടികളെയും കരിനിഴലില്‍ നിര്‍ത്തരുത്, തെളിവ് എവിടെ? സിപിഎമ്മിനോട് അഷ്റഫലി
X

കോളജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലെത്തിക്കാന്‍ ശ്രമമെന്ന ആരോപണത്തിന് തെളിവ് എവിടെയെന്ന് സിപിഎമ്മിനോട് എംഎസ്എഫ് നേതാവ് ടി പി അഷ്റഫലി. കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് സിപിഎം. കേരളത്തിലെ എല്ലാ പ്രൊഫഷണൽ കോളജുകളെയും അവിടെ പഠിക്കുന്ന കുട്ടികളെയും കരിനിഴലിൽ നിർത്തരുത്. പുറത്തുവിടുന്ന തെളിവുകൾ കേരളീയ സമൂഹത്തിന് ബോധ്യമുള്ളതായാൽ എല്ലാവരും ഒരുമിച്ച് ഈ വിപത്തുകൾക്കെതിരെ പോരാടാനുണ്ടാവും. രാഷ്ട്രീയ വിരോധം തീർക്കാൻ ഏതെങ്കിലും സംഘടനയെ കരിവാരിതേക്കാനോ രാഷ്ട്രീയ അജ്ഞതമൂലം ഏതെങ്കിലും സംഘടനയെ തീവ്രവാദ, വർഗീയ സംഘടനയാക്കാനോ അതിലൂടെ രാഷ്ട്രീയ നേട്ടവുമാണ് ലക്ഷ്യമെങ്കിൽ കേരളം ഈ വാദത്തെ തള്ളിക്കളയുകയും സിപിഎമ്മിന്‍റെ രാഷ്ട്രീയ പാപ്പരത്തം തിരിച്ചറിയുകയും ചെയ്യുമെന്ന് അഷ്റഫലി ഫേസ് ബുക്കില്‍ കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

വെറുതെ ഒരു ഓളത്തിന് പറഞ്ഞ് പോകാതെ സിപിഎം പുറത്തിറക്കിയ സമ്മേളനങ്ങളുടെ മുന്നോടിയായുള്ള ഈ പുസ്തകത്തിലെ പ്രൊഫഷണൽ കാമ്പസുകളിലെ തീവ്രവാദ, വർഗീയ സ്വഭാവത്തിലേക്ക് ചിന്തിപ്പിക്കുന്ന ബോധപൂർവ്വമായ ശ്രമങ്ങളെ കുറിച്ച് വ്യക്തമാക്കണം. കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് നിങ്ങൾ. കേരളത്തിലെ എല്ലാ പ്രൊഫഷണൽ കോളജുകളേയും അവിടെ പഠിക്കുന്ന കുട്ടികളെയും കരിനിഴലിൽ നിർത്തരുത്. നിങ്ങൾ പുറത്ത് വിടുന്ന തെളിവുകൾ കേരളീയ സമൂഹത്തിന് ബോധ്യമുള്ളതായാൽ എല്ലാവരും ഒരുമിച്ച് ഈ വിപത്തുകൾക്കെതിരെ പോരാടാനുണ്ടാവും. മറിച്ച് നിങ്ങളുടെ രാഷ്ട്രീയ വിരോധം തീർക്കാൻ ഏതെങ്കിലും സംഘടനയെ കരിവാരിതേക്കാനോ നിങ്ങളുടെ രാഷ്ട്രീയ അജ്ഞതമൂലം ഏതെങ്കിലും സംഘടനയെ തീവ്രവാദ, വർഗീയ സംഘടനയാക്കാനോ അതിലൂടെ രാഷ്ട്രീയ നേട്ടവുമാണ് ലക്ഷ്യമെങ്കിൽ കേരളം ഈ വാദത്തെ തള്ളികളയുകയും സിപിഎമ്മിന്‍റെ രാഷ്ട്രീയ പാപ്പരത്തം തിരിച്ചറിയുകയും ചെയ്യും.

ഇതോടൊപ്പം തന്നെ സൂചിപ്പിക്കുന്ന മറ്റൊരു കാര്യം, കേരളത്തിലെ വിദ്യാർത്ഥി സംഘടനകൾക്ക് എല്ലാ കോളേജുകളിലും പ്രവർത്തിക്കാനുള്ള അനുമതിക്ക് സർക്കാർ നിയമനിർമ്മാണം നടത്തണം. അതിനുള്ള ചില ശ്രമങ്ങൾ ഉള്ളതായി കേട്ടിരുന്നു അതെന്തായിയെന്ന് സിപിഎം, എസ്എഫ്ഐ എന്നിവർ വ്യക്തമാക്കണം.അരാഷ്ട്രീയ കാമ്പസുകളിലെ അരാജകത്വങ്ങളെ പ്രതിരോധിക്കേണ്ടതും എല്ലാ കോളജുകളിലും വിദ്യാർത്ഥികളുടെ ജനാധിപത്യവേദിയായ യൂണിയനുകൾ പ്രവർത്തിക്കേണ്ടതും അനിവാര്യമാണ്. കേരളം ഭരിക്കുന്ന ഇടത്പക്ഷത്തിന് അതിന് നിയമനിർമ്മാണം നടത്താൻ സാധിക്കുമോ എന്നതാണ് ചോദ്യം.

വെറുതെ ഒരു ഓളത്തിന് പറഞ്ഞ് പോകാതെ CPM പുറത്തിറക്കിയ സമ്മേളനങ്ങളുടെ മുന്നോടിയായുള്ള ഈ പുസ്തകത്തിലെ പ്രൊഫഷണൽ കാമ്പസുകളിലെ...

Posted by Tp Asharafali on Friday, September 17, 2021

TAGS :

Next Story