വയനാട് ദുരന്തത്തിന് ആദരമർപ്പിച്ച് നിയമസഭ; സമാനതകളില്ലാത്ത വലിയ ദുരന്തമെന്ന് മുഖ്യമന്ത്രി
ദുരന്തത്തിൽ 231 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്, 47 പേരെ കാണാതായി
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് നിയമസഭാ സമ്മേളനം ആരംഭിച്ചു. സമാനതകളില്ലാത്ത വലിയ ദുരന്തമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തത്തിൽ 231 പേർക്കാണ് ജീവൻ നഷ്ട്പ്പെട്ടത്. 47 പേരെ കാണാതായി. പുനരധിവാസപ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനരധിവാസപ്രവർത്തനങ്ങളിൽ സർക്കാരിന് പൂർണപിന്തുണ വാഗ്ദാനം ചെയ്ത പ്രതിപക്ഷ നേതാവ്, സഹായം നൽകാത്ത കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ചു. ഉണക്കാനാകാത്ത മുറിവാണ് വയനാട് ദുരന്തമെന്ന് സ്പീക്കറും പറഞ്ഞു.
വയനാട്ടിലെ ഉരുൾപൊട്ടൽ വയനാട് ദുരന്തം എന്ന് പറയാതെ ചൂരൽമലയിലെ ദുരന്തം എന്ന് പറയാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. വയനാടിന്റെ മറ്റ് സാധ്യതകളെ വയനാട് ദുരന്തം എന്ന് പറയുന്നത് പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. സമ്മേളനം ഒക്ടോബർ 15ന് അവസാനിക്കും.. കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ടു ദിവസം മാത്രമാണ് സഭ സമ്മേളിക്കുക.
Adjust Story Font
16