പമ്പയിൽ ടാങ്കർ ലോറി അറുപത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു
പരിക്കേറ്റ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
പമ്പയിൽ നിന്നും നിലയ്ക്കൽ ഭാഗത്തേക്ക് കുടി വെള്ളവുമായി പോയ ടാങ്കർ ലോറി പമ്പാ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപം അറുപത് അടിയോളം താഴ്ച ഉള്ള കുഴിയിലേക്ക് മറിഞ്ഞു. KL 36 D 5397 ടാങ്കർ ലോറി ആണ് മറിഞ്ഞത്. ഉടൻ തന്നെ ഫയർ ഫോഴ്‌സിന്റെ പമ്പാ സ്‌പെഷ്യൽ ഓഫീസർ എ.ടി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വടം ഉപയോഗിച്ച് കൊക്കയിൽ ഇറങ്ങി വാഹനത്തിൽ കുടുങ്ങി കിടക്കുകയായിരുന്ന ഡ്രൈവർ ആറ്റിങ്ങൽ സ്വദേശി ആയ രാജേഷിന് (40) പുറത്തെത്തിച്ചു.
സാരമായി പരിക്കേറ്റ രാജേഷിനെ ഫയർ ഫോഴ്‌സ് ആംബുലൻസിൽ പമ്പാ ഗവ. ആശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. ഒരാൾ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്.
Next Story
Adjust Story Font
16