Quantcast

അതിരപ്പിള്ളിയിൽ കാട്ടാന ജനവാസ മേഖലയില്‍ ഇറങ്ങി; നാട്ടുകാരെ പിന്തുടര്‍ന്ന് ഓടിച്ചു

ആന ജനവാസ മേഖലയിൽ ഇറങ്ങിയത് ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ എത്തിയില്ലെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-02-22 17:38:58.0

Published:

22 Feb 2024 5:25 PM GMT

Athirappilly wild elephant
X

തൃശൂര്‍: അതിരപ്പിള്ളി വെറ്റിലപ്പാറയില്‍ കാട്ടാന നാട്ടുകാരെ ഓടിച്ചു. അരൂർമുഴിയിലാണ് കാട്ടാന പ്രദേശവാസികളെ പിന്തുടര്‍ന്ന് ഓടിച്ചത്. കാട്ടിനകത്തുനിന്ന് ഫെൻസിങ് ലൈൻ തകർത്ത് ജനവാസ മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു ആന.

ജനവാസ മേഖലയിൽ വീടുകൾക്ക് സമീപം കാട്ടാന എത്തിയതോടെ പ്രദേശവാസികൾ വലിയ ആശങ്കയിലായിരിക്കുകയാണ്. ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയവരും കാട്ടാനയെ കണ്ട് ഓടി. ആന എത്തിയ വിവരം അറിയിച്ചിട്ടും വനം വകുപ്പ് ഫലപ്രദമായി ഇടപെട്ടില്ലെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്.

ആന ജനവാസ മേഖലയിൽ ഇറങ്ങിയത് കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ലെന്നാണു പരാതിയുള്ളത്. പിന്നീട് ഫോറസ്റ്റ് സ്റ്റേഷൻ സമീപത്ത് എത്തിയതോടെ മുതിർന്ന ഉദ്യോഗസ്ഥരെത്തി ആനയെ ഓടിക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാരും വനപാലകരും ചേർന്ന് റോഡിൽ വാഹനങ്ങൾ നിയന്ത്രിച്ച് ആനയെ കാട്ടിലേക്കു തിരിച്ചു കയറ്റിയിട്ടുണ്ട്.

Summary: Wild elephant landes in the inhabited area at Athirappily

TAGS :

Next Story