Quantcast

തെറ്റിദ്ധാരണ പരത്താൻ ശ്രമം; മാധ്യമങ്ങൾക്കെതിരെ മുഹമ്മദ് റിയാസ്

സർക്കാർ പറഞ്ഞ വാക്ക് പാലിച്ചില്ലെന്ന് വ്യാജ പ്രചരണം നടത്തുകയാണെന്നും മന്ത്രി

MediaOne Logo

Web Desk

  • Published:

    1 July 2024 8:06 AM GMT

Attempt to mislead; Muhammad Riaz against the media,LATEST MALAYALAM NEWS,തെറ്റിദ്ധാരണ പരത്താൻ ശ്രമം; മാധ്യമങ്ങൾക്കെതിരെ മുഹമ്മദ് റിയാസ്
X

തിരുവനന്തപുരം: പി.ഡബ്ല്യ.ഡി യുടേതല്ലാത്ത റോഡുകൾ പി.ഡബ്ല്യ.ഡി യുടേതാണെന്ന് വരുത്തി തീർക്കുന്ന രീതിയിൽ തെറ്റായ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ്. സ്മാർട്ട് സിറ്റി റോഡുകൾ സംബന്ധിച്ചും സമാന പ്രചരണം നടക്കുന്നുണ്ട്, സ്മാർട്ട് സിറ്റി റോഡുകൾ ഗതാഗത യോഗ്യമാക്കും എന്ന ഉറപ്പ് സർക്കാർ നടപ്പിലാക്കി. ഇവ ഗതാഗതയോഗ്യമാക്കുക മാത്രമല്ല ഇനിയും നിരവധി ജോലികൾ ബാക്കിയുണ്ട്. അതിൻറെ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പറഞ്ഞ വാക്ക് പാലിച്ചില്ലെന്ന് പ്രചരണം നടക്കുന്നു. മന്ത്രി പറഞ്ഞു.

സർക്കാറിനെതിരെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. NH 66 മായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധിക്കാൻ സംസ്ഥാനതലത്തിൽ യോഗം വിളിക്കുമെന്നും മന്ത്രി പറ‍‍ഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയിരുന്നു മന്ത്രി.


TAGS :

Next Story