Quantcast

ബാബു മലയിൽ കുടുങ്ങിക്കിടക്കുന്നത് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല; ജില്ലാ ഫയർ ഓഫീസര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

ആവശ്യമായ ജീവനക്കാരെ നിയോഗിച്ചില്ല, സാങ്കേതിക സഹായം നല്കുന്നതില്‍ പരാജയപ്പെട്ടു എന്നീ കാരണങ്ങളാണ് നോട്ടീസിലുള്ളത്

MediaOne Logo

Web Desk

  • Updated:

    2022-02-13 10:54:06.0

Published:

13 Feb 2022 9:01 AM GMT

ബാബു മലയിൽ കുടുങ്ങിക്കിടക്കുന്നത് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല; ജില്ലാ ഫയർ ഓഫീസര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്
X

മലമ്പുഴ ചെറാട് രക്ഷാപ്രവർത്തനത്തില്‍ പാലക്കാട് ജില്ലാ ഫയർ ഓഫീസറോട് വിശദീകരണം തേടി ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ. യുവാവ് മലയിൽ കുടുങ്ങിക്കിടക്കുന്നത് ഉദ്യോഗസ്ഥര്‍ യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന് കാരണം കാണിച്ച് ജില്ലാ ഫയർ ഓഫീസര്‍ക്ക് ഫയർ ആൻഡ് റെസ്ക്യൂഡയറക്ടർ കത്തയച്ചു. ആവശ്യമായ ജീവനക്കാരെ നിയോഗിച്ചില്ല, സാങ്കേതിക സഹായം നല്കുന്നതില്‍ പരാജയപ്പെട്ടു എന്നീ കാരണങ്ങളാണ് നോട്ടീസിൽ ഉള്ളത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചോറോട് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി. കുടുങ്ങിയ ബാബു തന്നെയാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ആർമിയും എൻ.ഡി.ആർ .എഫും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തി ബാബുവിനെ രക്ഷിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ചെറാട് മലയിലെത്തിയ സൈന്യം ബുധനാഴ്ച രാവിലെ 9 മണിക്കാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

TAGS :

Next Story