Quantcast

പഴകിയ ഇറച്ചി വാങ്ങിയ സംഭവം: ചില ബേക്കറികളുടെ പേരുകള്‍ വന്നത് ദുരൂഹമെന്ന് ബേക്കേഴ്സ് അസോസിയേഷന്‍

നിയമാനുസൃതമായി പ്രവർത്തിക്കുന്ന കടകൾ എങ്ങനെ പട്ടികയിൽ വന്നുവെന്ന് അന്വേഷിക്കണമെന്ന് ബേക്കേഴ്‌സ് അസോസിയേഷൻ

MediaOne Logo

Web Desk

  • Published:

    19 Jan 2023 1:12 AM GMT

പഴകിയ ഇറച്ചി വാങ്ങിയ സംഭവം: ചില ബേക്കറികളുടെ പേരുകള്‍ വന്നത് ദുരൂഹമെന്ന് ബേക്കേഴ്സ് അസോസിയേഷന്‍
X

കൊച്ചി: കളമശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സ്ഥാപനവുമായി ഇടപാടുണ്ടെന്ന് കണ്ടെത്തി നഗരസഭ പുറത്തുവിട്ട പട്ടികയില്‍, ചില ബേക്കറികളുടെ പേരുകള്‍ വന്നത് സംശയകരമെന്ന് ബേക്കേഴ്സ് അസോസിയേഷന്‍. നിയമാനുസൃതമായി പ്രവർത്തിക്കുന്ന കടകൾ എങ്ങനെ പട്ടികയിൽ വന്നുവെന്ന് അന്വേഷിക്കണമെന്നും ബേക്കേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

എറണാകുളം നഗരത്തിലെ പ്രമുഖ ബേക്കറി സ്ഥാപനങ്ങളിലേക്കടക്കം കളമശേരിയിലെ വിവാദ സ്ഥാപനത്തില്‍ നിന്ന് പഴകിയ ഇറച്ചി വിറ്റുവെന്നാണ് നഗരസഭ പുറത്തുവിട്ട രേഖയിലുളളത്. എന്നാൽ കൃതമായി മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾ ഇതിൽ എങ്ങനെ ഉൾപ്പെട്ടുവെന്ന അന്വേഷണം വേണമെന്ന ആവശ്യമാണ് ബേക്കേഴ്സ് അസോസിയേഷന്‍ ഉന്നയിക്കുന്നത്.

ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിന്ന് മാത്രമേ അസോസിയേഷന്‍റെ കീഴിലുള്ള ബേക്കറികള്‍ മാംസം വാങ്ങാറുള്ളൂ. മാംസത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് പ്രൊഡക്ഷന്‍ യൂണിറ്റിലേക്ക് കയറ്റുക. ഇത് സംബന്ധിച്ച എല്ലാ രേഖകളും കൈമാറാന്‍ തയ്യാറാണെന്നും ബേക്കേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടക്കുന്ന പരിശോധനകള്‍ സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ അത് വ്യവസായത്തെ ദോഷകരമായി ബാധിക്കും വിധമാകരുതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.


TAGS :

Next Story