കോഴിക്കോട് നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ബീം തകർന്നു
ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമാണ് തകർന്നത്
കോഴിക്കോട്: നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ബീം തകർന്നു. ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമാണ് തകർന്നത്. ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു.
രാവിലെ ഒമ്പതു മണിയോടെയാണ് ബീമുകള്‍ തകര്‍ന്നത്. മൂന്ന് തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നുവീണത്. രണ്ടു കൊല്ലമായി ചാലിയാറിന് കുറുകെയുള്ള പാലം പണി നടന്നു കൊണ്ടിരിക്കുകയായിരുന്നു. നിര്‍മ്മാണപ്രവൃത്തി ഏറക്കുറേ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് ബീമുകള്‍ തകര്‍ന്നത്. കൂളിമാട് നിന്നും മലപ്പുറം മപ്പുറം ഭാഗത്തേക്കുള്ള പാലത്തിന്റെ ബീമാണ് നീലംപൊത്തിയത്.
2019 മാര്‍ച്ചിലായിരുന്നു പാലത്തിന്റെ നിര്‍മാണപ്രവൃത്തി തുടങ്ങിയത്. കോഴിക്കോട് ജില്ലയുടെ കരഭാഗത്തും ചാലിയാറില്‍ മലപ്പുറം ഭാഗത്തായും പാലത്തിന്റെ തൂണുകള്‍ക്ക് വേണ്ടിയുള്ള പൈലിങ് നടത്തി ഐലന്‍ഡും സ്ഥാപിച്ചിരുന്നു. പ്രവൃത്തി പുരോഗമിക്കവേ പുഴയിലെ ശക്തമായ ഒഴുക്കില്‍ ഐലന്‍ഡ് ഒലിച്ചുപോയതോടെ നിര്‍മാണപ്രവൃത്തി നേരത്തെ നിര്‍ത്തിവെച്ചിരുന്നു.
More to Watch
Summary- Beams Of The Bridge Under Construction Collapsed In Calicut Koolimad
Adjust Story Font
16