Quantcast

കെ.റെയിലിനായി തളങ്കര മാലിക് ദീനാർ പള്ളിയുടെ ഖബർസ്ഥാൻ അടക്കമുള്ള ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വിശ്വാസികൾ

അലൈൻമെൻറിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പള്ളിക്കമ്മറ്റി നിവേദനം നൽകി

MediaOne Logo

Web Desk

  • Published:

    6 April 2022 1:06 AM GMT

കെ.റെയിലിനായി തളങ്കര മാലിക് ദീനാർ പള്ളിയുടെ ഖബർസ്ഥാൻ അടക്കമുള്ള ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വിശ്വാസികൾ
X

കാസര്‍കോട്: 1400 ലേറെ വർഷം പഴക്കമുണ്ട് കാസർകോട് തളങ്കരയിലെ മാലിക് ദിനാർ മസ്ജിദിന് കേരളത്തിന് അകത്തും പുറത്തും നിന്നുമായി ദിവസവും അനേകം വിശ്വാസികൾ എത്തുന്ന തീർത്ഥാടന കേന്ദ്രം കൂടിയാണിത്.

പള്ളിക്ക് തൊട്ടു മുന്നിലൂടെയാണ് നിർദിഷ്ട സിൽവർലൈൻ കടന്ന് പോകുന്നത്. ഖബർസ്ഥാൻ, യത്തീംഖാന, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയെല്ലാം പൊളിച്ച് നീക്കേണ്ടി വരും.നിലവിലെ അലൈൻമെന്റ് മാറ്റണമെന്നാണ് പള്ളിക്കമ്മറ്റിയുടെ ആവശ്യം.

അലൈൻമെൻറിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പള്ളിക്കമ്മറ്റി നിവേദനം നൽകിയിരുന്നു.പള്ളി മൈതാനത്തെ രണ്ടായി മുറിച്ച് കടന്ന് പോവുന്ന നിർദ്ദിഷ്ട സിൽവർലൈൻ പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാൻ മാലിക് ദീനാർ മസ്ജിദ് കൗൺസിൽ പ്രത്യേക യോഗം ചേർന്നു. അലൈൻമെൻറ് മാറ്റാതെ പ്രദേശത്ത് മറ്റൊരു പരിഹാരമില്ലെന്നാണ് വിശ്വാസികളുടെ നിലപാട്.


TAGS :

Next Story