'തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തുറുപ്പു ചീട്ട് ശ്രീരാമന്‍റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും'; ടി.പത്മനാഭന്‍
''പരസ്പരം കാണുമ്പോൾ ജയ് ശ്രീറാം എന്ന് വിളിച്ചില്ലെങ്കിൽ കുത്തിക്കൊല്ലുന്ന നാടാണിത്,ഇനി അത് വര്‍ധിക്കാനാണ് സാധ്യത''
കണ്ണൂര്‍: ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വില്പന ചരക്ക് ശ്രീരാമന്റെ പേരാണെന്ന് എഴുത്തുകാരൻ ടി.പത്മനാഭന്‍.. 'ശ്രീരാമന്‍റെ പേര് പറഞ്ഞില്ലെങ്കില്‍,പരസ്പരം കാണുമ്പോൾ ജയ് ശ്രീറാം എന്ന് വിളിച്ചില്ലെങ്കിൽ കുത്തിക്കൊല്ലുന്ന നാടാണിത്.അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ഇനി അത് വര്‍ധിക്കാനാണ് സാധ്യത' അദ്ദേഹം പറഞ്ഞു.
'പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തുറുപ്പു ചീട്ട് ശ്രീരാമന്‍റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും.അതില്‍ യാതൊരു സംശയമില്ല.ഈ തുറപ്പ് ചീട്ടും വെച്ചുകൊണ്ടായിരിക്കും അവരുടെ കളി...' ടി.പത്മനാഭൻ പറഞ്ഞു.
Next Story
Adjust Story Font
16