മലപ്പുറത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
രണ്ടത്താണി സ്വദേശി മുനവ്വറാണ് മരിച്ചത്

മലപ്പുറം: രണ്ടത്താണിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രണ്ടത്താണി സ്വദേശി മുനവ്വറാണ് മരിച്ചത് . രണ്ടുപേർക്ക് പരിക്കേറ്റു . ഇവരെ കോട്ടക്കലിലെയും രണ്ടത്താണിയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ച യുവാവിന്റെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Next Story
Adjust Story Font
16