Quantcast

'തറവാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൊട്ടക്കിണറ്റിലെ തവളകളല്ല ഞങ്ങൾ': ജോസ് കെ മാണിക്കെതിരെ ബിനു

'പിൻവാതിലിലൂടെ എംപിയായ ചിലരെ കാണുമ്പോൾ കറുത്ത വസ്ത്രമാണ് ഓർമ വരുന്നത്'

MediaOne Logo

Web Desk

  • Published:

    19 Jan 2023 7:42 AM GMT

Binu Pulikkakandam, jose k mani
X

ബിനു പുളിക്കകണ്ടം, ജോസ് കെ മാണി

കോട്ടയം: ജോസ് കെ മാണിയെ രൂക്ഷമായി വിമർശിച്ച് പാലാ നഗരസഭാ അദ്ധ്യക്ഷ സ്ഥാനം കേരളകോൺഗ്രസിന്റെ എതിർപ്പിനെ തുടർന്ന് നഷ്ടമായ സിപിഎം അംഗം ബിനു പുളിക്കകണ്ടം. ഒരു തറവാട് കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രവർത്തനം നടത്തുന്ന കിണലിറ്റിലെ തവളകളല്ല ഞങ്ങളെന്ന് ബിനു പുളിക്കകണ്ടം പറഞ്ഞു.

'ജോസ് കെ മാണി പ്രതികാര രാഷ്ട്രീയത്തിന്റെ ആളാണ്. പറയേണ്ട സാഹചര്യത്തിൽ പറയേണ്ട രീതിയിൽ തന്നെ ഇനിയും പറയും. നഗരസഭാ അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ജോസിൻ ബിനോക്ക് എല്ലാവിധ പിന്തുണയും നൽകും. പാലാ നഗരസഭയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ജോസിൻ ബിനോയ്ക്ക് ആകും. ഓടി ഒളിക്കില്ല, പ്രതിഷേധത്തിന്റെ കറുപ്പ് അല്ല ആത്മസമർപ്പണത്തിന്റെ കറുപ്പാണ് ധരിച്ചത്'- ബിനു പറഞ്ഞു.

പിൻവാതിലിലൂടെ എംപിയായ ചിലരെ കാണുമ്പോൾ കറുത്ത വസ്ത്രമാണ് ഓർമ വരുന്നത്. പാർലമെന്റിലേക്ക് എന്നപോലെ കേരളനിയമസഭയിലേക്ക് പിൻവതാലിലൂടെ കടന്നുചെല്ലുന്നതിനുള്ള ഒരു ഭരണഘടാന ഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രേമയം ഇവിടെ കൊണ്ടുവരും, അല്ലെങ്കിൽ ഒരു കാലത്തും ചിലർക്ക് ആ സ്ഥാനത്ത് എത്താൻ സാധിക്കില്ലെന്നും ജോസ് കെ മാണിയെ പേരെടുത്ത് പറയാതെ ബിനു പരിഹസിച്ചു.

കേരള കോൺഗ്രസ് എമ്മിന്‍റെ കടുത്ത സമ്മർദ്ദത്തിന് മുന്നിൽ മുട്ടുമടക്കിയാണ് പാലാ നഗരസഭ അധ്യക്ഷസ്ഥാന​ത്തേക്ക് ജോസിൻ ബിനോയെ സിപിഎം തീരുമാനിച്ചത്. ബിനു പുളിക്കകണ്ടത്തെ മാറ്റിയായിരുന്നു ജോസിൻ ബിനോയെ തെരഞ്ഞെടുത്തത്. ബിനുവിനെ ഒരുനിലക്കും അംഗീകരിക്കില്ലെന്നായിരുന്നു കേരളകോണ്‍ഗ്രസിന്റെ തുടക്കം മുതലെയുള്ള നിലപാട്. ജോസ് കെ മാണിയെ പാലായില്‍ തോല്‍പിക്കാന്‍ ശ്രമിച്ചയാളാണ് ബിനുവെന്നാണ് കേരള കോണ്‍ഗ്രസ് ആരോപിക്കുന്നത്.

TAGS :

Next Story