Quantcast

ജൈവമാലിന്യ സംസ്‌കരണം: അമ്പലമേട്ടിൽ താത്കാലിക സ്ഥലം

ജൈവമാലിന്യമല്ലാതെ മറ്റൊന്നും ഇവിടെ സംസ്‌കരിക്കരുതെന്നാണ് നിർദേശം

MediaOne Logo

Web Desk

  • Updated:

    2023-03-06 17:43:57.0

Published:

6 March 2023 5:28 PM GMT

Bio-waste treatment: Temporary site at Ambalamet
X

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് സാധാരണ നിലയിലാകുന്നത് വരെ ജൈവ മാലിന്യ സംസ്‌കരണത്തിന് അമ്പലമേട്ടിൽ സ്ഥലം കണ്ടെത്തി. മാലിന്യം അമ്പലമേട്ടിൽ സംസ്‌കരിക്കാൻ ജില്ലാ ഭരണകൂടം കൊച്ചി കോർപ്പറേഷന് നിർദേശം നൽകി. എന്നാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കില്ല.

കൊച്ചി കോർപറേഷൻ കൂടാതെ സമീപ പഞ്ചായത്തുകളായ വടവുകോട്, പുത്തൻകുരിശ്, നഗരസഭകളായ ആലുവ, തൃക്കാക്കര തുടങ്ങിയ സ്ഥലങ്ങളിലെയും മാലിന്യം സംസ്‌കരിക്കുന്നത് ബ്രഹ്‌മപുരത്താണ്. തീപിടിത്തത്തോടെ ഇവിടങ്ങളിലെ മാലിന്യ സംസ്‌കരണം നിലച്ചതിനാൽ താത്കാലിക സ്ഥലം തേടുകയായിരുന്നു.

പലയിടങ്ങളിൽ നിന്നുമെത്തിച്ച മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ സാഹചര്യമെത്തിയതോടെയാണ് അടിന്തരമായി മറ്റൊരു സ്ഥലം അന്വേഷിച്ചത്. അമ്പലമേട്ടിൽ കിൻഫ്രയുടെ സ്ഥലത്താണ് സ്ഥലം. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ ജൈവമാലിന്യമല്ലാതെ മറ്റൊന്നും ഇവിടെ സംസ്‌കരിക്കരുതെന്നാണ് നിലവിൽ നൽകിയിരിക്കുന്ന നിർദേശം.

TAGS :

Next Story