"കർഷകരെ വഞ്ചിച്ചവരാണ് ബിജെപി, ബിഷപ് യാഥാർഥ്യം തിരിച്ചറിഞ്ഞിട്ടില്ല"; എംവി ജയരാജൻ
"വൈദികരിൽ നിന്ന് തന്നെ ജോസഫ് പാപ്ലാനിയുടെ പ്രസ്താവനക്കെതിരെ എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്"
കണ്ണൂർ: തലശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവന അനുചിതമെന്ന് എംവി ജയരാജൻ. വൈദികരിൽ നിന്ന് തന്നെ ജോസഫ് പാപ്ലാനിയുടെ പ്രസ്താവനക്കെതിരെ എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്. കർഷകരെ വഞ്ചിച്ചവരാണ് ബിജെപിയെന്ന യാഥാർഥ്യം ബിഷപ് തിരിച്ചറിഞ്ഞിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.
കേന്ദ്ര സർക്കാർ റബ്ബറിന് മുന്നൂറ് രൂപ തറവില പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ സഹായിക്കുമെനന്നായിരുന്നു പാപ്ലാനിയുടെ പ്രസ്താവന. കേരളത്തിൽ നിന്ന് ഒരു എം പി പോലുമില്ലന്ന ബി ജെ പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്നും ബിഷപ്പ് പറഞ്ഞിരുന്നു. പ്രസ്താവന രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കിയതിന് പിന്നാലെ പാംപ്ലാനിയെ പിന്തുണച്ച് കത്തോലിക്ക കോൺഗ്രസം രംഗത്തെത്തിയിരുന്നു.
കേന്ദ്രസർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബി. ജെ.പിയെ സഹായിക്കുമെന്നാണ് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി നടത്തിയ പ്രസ്താവന. കേരളത്തിൽ ഒരു എം.പിപോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണം. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം.
Adjust Story Font
16